ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി എൻ.എസ്.എസ്. താലൂക്ക് യൂണിയൻ നവതിയാഘോഷത്തിന്റെ ഭാഗമായി നടപ്പാക്കുന്ന ‘വന്ദേ ശ്രീപദ്മനാഭം’ കർമപദ്ധതിയുടെ ലോഗോ 113-ാമത് വിജയദശമി സമ്മേളനത്തിൽ ജനറൽ സെക്രട്ടറി ജി. സുകുമാരൻനായർ പ്രകാശനംചെയ്തു. ഭവനനിർമാണ ധനസഹായം, യുവജനക്ഷേമം, വയോജനക്ഷേമം, പ്രൊഫഷണലുകളുടെ അറിവും കഴിവും സംഘടനയ്ക്കും സമൂഹത്തിനും പ്രയോജനപ്പെടുത്തുക തുടങ്ങിയവയാണ് ലക്ഷ്യം.സംഘടനയുടെ വളർച്ചയ്ക്കും സമുദായത്തിന്റെ ക്ഷേമത്തിനും ഉതകുന്ന കർമപദ്ധതിയിലൂടെ പ്രവർത്തനരംഗത്ത് ആവേശവും സൃഷ്ടിക്കാനാണ് യൂണിയൻ ഭരണസമിതി ലക്ഷ്യമിടുന്നത്. ഒരു കരയോഗത്തിൽ ഒരു സംരംഭം, നവതി സ്മാരക എൻഡോവ്മെന്റ്, വിദ്യാഭ്യാസം, ചികിത്സ, സാമൂഹിക ക്ഷേമം തുടങ്ങിയ മേഖലകളിൽ അർഹരായവർക്ക് സഹായം ലഭ്യമാക്കുന്നതിനായി നവതി സ്മാരക എൻഡോവ്മെന്റുകൾ എന്നിവ നടപ്പാക്കും.
ചികിത്സാസഹായം, വിദ്യാഭ്യാസസഹായം, ‘ദീർഘസുമംഗലീ ഭവ’ നവതി സ്മാരക വിവാഹ ധനസഹായം, സ്ത്രീ ശാക്തീകരണവും തൊഴിൽസൃഷ്ടിയും, കുടുംബാംഗങ്ങൾക്കായി സമഗ്ര ക്ഷേമപദ്ധതികൾ, സൗജന്യ മെഡിക്കൽ ക്യാമ്പുകൾ, ജീവിതശൈലീരോഗനിർണയ ക്യാമ്പുകൾ, ലഹരിവിരുദ്ധ ബോധവത്കരണ സദസ്സുകൾ, വിവാഹപൂർവ കൗൺസലിങ്, ബാലസമാജ പഠനക്യാമ്പുകൾ, യുവജനസംഗമങ്ങൾ, വനിതാ കലോത്സവങ്ങൾ, ബാലകലോത്സവങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കും. ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും പ്രയോജനകരമായ രീതിയിൽ കുട്ടികൾ, യുവജനങ്ങൾ, വനിതകൾ, മുതിർന്നവർ എന്നിവരെ ഉൾക്കൊള്ളുന്ന പ്രത്യേക ക്ഷേമ-വികസന പദ്ധതികൾ ഘട്ടംഘട്ടമായി നടപ്പാക്കും. ആരോഗ്യസംരക്ഷണം, വ്യക്തിത്വവികസനം, ലഹരിവിരുദ്ധ ബോധവത്കരണം, കുടുംബബന്ധങ്ങളുടെ ദൃഢീകരണം, കലാ-സാംസ്കാരിക അഭിരുചികളുടെ പരിപോഷണം എന്നിവയ്ക്ക് പ്രാധാന്യം നൽകി കരയോഗതലത്തിൽ കുടുംബകേന്ദ്രീകൃത പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കും.
Published: 22 Oct 2026, 01:26 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented