പറവൂർ : ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ വിജയദശമി നാളിൽ 1452 കുഞ്ഞുങ്ങൾ വിദ്യാരംഭം കുറിച്ചു. പുലർച്ചെ തന്ത്രി പുലിയന്നൂർ ഹരിനാരായണൻ നമ്പൂതിരിയുടെയും മേൽശാന്തി അജിത്കുമാർ എമ്പ്രാന്തിരിയുടെയും കാർമികത്വത്തിൽ പൂജയെടുപ്പ് നടത്തി. പ്രത്യേകം സജ്ജമാക്കിയ വിദ്യാരംഭ മണ്ഡപത്തിലായിരുന്നു എഴുത്തിനിരുത്ത്.
തിരുവിതാംകൂർ ദേവസ്വം ഡെപ്യൂട്ടി കമ്മിഷണർ കെ. ഇന്ദുകുമാരി ആദ്യക്ഷരം കുറിക്കൽ ചടങ്ങിന് തുടക്കം കുറിച്ചു. മണ്ഡപത്തിൽ ചമ്രംപടിഞ്ഞിരുന്ന പതിനാറോളം ഗുരുക്കന്മാർ കുട്ടികളുടെ നാവിൽ ആദ്യക്ഷരം കുറിച്ചു. കൈപിടിച്ച് ഉണക്കലരിയിലും എഴുതി. വിദ്യാരംഭം ഉച്ചവരെ നീണ്ടു. ദർശനത്തിനും തിരക്കുണ്ടായി.
മുഖ്യമന്ത്രി വി.ഡി. സതീശൻ രാവിലെ മകൾ ഉണ്ണിമായയോടൊത്ത് ക്ഷേത്രദർശനം നടത്തി. നഗരസഭാ ചെയർപേഴ്‌സൺ രമേഷ് ഡി. കുറുപ്പ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സജി നമ്പിയത്ത് എന്നിവരും കൂടെയുണ്ടായിരുന്നു. നവരാത്രി മണ്ഡപത്തിൽ നടന്ന സംഗീതോത്സവം വൈകീട്ട് സമാപിച്ചു. വയലിൻ വിദ്വാൻ ടി.എച്ച്. സുബ്രഹ്മണ്യത്തിന്റെ വയലിൻകച്ചേരിയുമുണ്ടായിരുന്നു.
Published: 22 Oct 2026, 01:33 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented