കോതമംഗലം : താലൂക്ക് ആശുപത്രിക്കുസമീപം രാജീവ്ഗാന്ധി റോഡിൽ നിർത്തിയിട്ട കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ തീപിടിച്ചു. കാർ ഭാഗികമായി കത്തിനശിച്ചു. ആളപായമില്ല. തിങ്കളാഴ്ച ഉച്ചയ്ക്കാണ് കാർ അഗ്നിക്കിരയായത്. സമീപത്തെ കാറിൽനിന്ന് പുക ഉയരുന്നതുകണ്ട് കടകളിലുണ്ടായിരുന്നവർ ഉടമയെ അറിയിക്കുകയായിരുന്നു. കോട്ടപ്പടി സ്വദേശി ജോമോനും ഭാര്യയും കൈക്കുഞ്ഞുമാണ് കാറിൽ ഉണ്ടായിരുന്നത്. അവർ ഉടൻ പുറത്തിറങ്ങിയതിനാൽ പരിക്കില്ലാതെ രക്ഷപ്പെട്ടു.

To advertise here,

വിവരം അറിയിച്ചതിനേത്തുടർന്ന് ഫയർ ഫോഴ്‌സ് എത്തി 20 മിനിറ്റോളം ശക്തിയായി വെള്ളം പമ്പ് ചെയ്താണ് തീകെടുത്തിയത്. ജോമോനും കുടുബവും ആശുപത്രിയിലെത്തിയതായിരുന്നു. പാർക്ക് ചെയ്തിരുന്ന സ്ഥലത്തിവെച്ച് കാർ സ്റ്റാർട്ട് ആയിരുന്നില്ല. ഇറക്കത്തിലൂടെ അല്പദൂരം നിരങ്ങിനീങ്ങിയശേഷം കാർ സ്റ്റാർട്ടാക്കിയതിന് പിന്നാലെ പുക ഉയരുകയും തീ പിടിക്കുകയുമായിരുന്നു. വടാത്ത് ദന്താശുപത്രിയിലെ ജെക്സി കുര്യാക്കോസ് രണ്ട്് ഫയർ എക്സ്റ്റിങ്ഗ്യൂഷർ പ്രയോഗിച്ച് തീകെടുത്താൻ ശ്രമിച്ചിരുന്നു. ‌

തീപിടിച്ച കാറിന്റെ മുൻഭാഗം കത്തിനശിച്ചു. ബാറ്ററി ഷോട്ടായതാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് അഗ്നിരക്ഷാസേന അധികൃതർ പറഞ്ഞു.