പെരുമ്പാവൂർ : പെരുമ്പാവൂരിന്റെ കായിക വളർച്ചയ്ക്കായി പ്രത്യേക പദ്ധതി അനുവദിക്കുമെന്ന് മന്ത്രി ഒ.ജെ. ജനീഷ് പറഞ്ഞു. മനോജ് മൂത്തേടൻ എം.എൽ.എ. ആവിഷ്കരിച്ച എം.എൽ.എ. കപ്പ് 2026 ഫുട്ബോൾ മത്സരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പെരുമ്പാവൂർ ആശ്രമം ഹയർസെക്കൻഡറി സ്കൂൾ മൈതാനത്താണ് മത്സരങ്ങൾ. മനോജ് മൂത്തേടൻ എം.എൽ.എ., നഗരസഭാ ചെയർപേഴ്സൺ കെ.എൻ. സംഗീത, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ പി.വി. സുനിൽ, ലിസി സെബാസ്റ്റ്യൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ ബിന്ദു ഗോപാലകൃഷ്ണൻ, ബിനോയ് അരീക്കൽ, ഷെമിത ഷെരീഫ്, ഷൈമി വർഗീസ്, പി.സി. പ്രസാദ്, എൻ.എം. സലിം, സ്കൂൾ പ്രിൻസിപ്പൽ അന്നമ്മ വി.ജി. തുടങ്ങിയവർ പങ്കെടുത്തു.
നിയോജകമണ്ഡലത്തിലെ 30-ലധികം സ്കൂളുകൾ പങ്കെടുക്കുന്ന ഇന്റർ സ്കൂൾ ഫുട്ബോൾ മേള രണ്ടാംതീയതിയാണ് സമാപിക്കുന്നത്. ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായാണ് മത്സരങ്ങൾ. വിജയികൾക്ക് കാഷ് അവാർഡും ട്രോഫിയും സർട്ടിഫിക്കറ്റും വിതരണം ചെയ്യും. ഹൈസ്കൂൾ വിഭാഗം പെൺകുട്ടികളുടെ മത്സരത്തിൽ കുറുപ്പംപടി എം.ജി.എം. ഹയർസെക്കൻഡറി സ്കൂൾ, ഒക്കൽ എസ്.എൻ. ഹയർസെക്കൻഡറി സ്കൂൾ എന്നിവർ ഫൈനൽ മത്സരത്തിന് അർഹത നേടി.
ശനിയാഴ്ച ഹൈസ്കൂൾ വിഭാഗം ആൺകുട്ടികളുടെ സെമി ഫൈനൽ വരെയുള്ള മത്സരങ്ങൾ നടക്കും. രണ്ടാംതീയതി ഹയർസെക്കൻഡറി വിഭാഗം ആൺകുട്ടികളുടെ മത്സരങ്ങളും എല്ലാ വിഭാഗം ഫൈനൽ മത്സരങ്ങളും നടക്കുമെന്ന് എം.എൽ.എ. മനോജ് മൂത്തേടൻ അറിയിച്ചു.
Published: 28 Nov 2026, 01:29 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented