കടമക്കുടി : ജില്ലാ പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി കടമക്കുടിയിലെ മുറിക്കൽ വാട്ടർ മെട്രോ ജെട്ടിക്കു സമീപത്തുള്ള പുഴയിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.
ഒന്നര ലക്ഷം കാരച്ചെമ്മീൻ കുഞ്ഞുങ്ങളെയും മൂവായിരം കരിമീൻ കുഞ്ഞുങ്ങളെയുമാണ് നിക്ഷേപിച്ചത്. കടമക്കുടി പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. ആന്റണി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം മേരി വിൻസന്റ് അധ്യക്ഷത വഹിച്ചു. ഫിഷറീസ് എക്സറ്റൻഷൻ ഓഫീസർ എൻ. അഭിരാമി, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എ. മണികണ്ഠൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈജ ബിജു, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ വി.കെ. പ്രിബിൻ, വി.ജി. അശോക് കുമാർ, മാർഗ്രേറ്റ് മേരി, പഞ്ചായത്തംഗങ്ങളായ ഷീബ ജീവൻ, കെ.കെ. വാസു, മത്സ്യഭവൻ എക്സറ്റൻഷൻ ഓഫീസർ അളക ആർ. ബാബു എന്നിവർ പ്രസംഗിച്ചു.
Published: 28 Nov 2026, 01:30 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented