ഭോപ്പാല്‍: രാജ്യത്തേക്ക് എട്ടുചീറ്റകളെ കൂടി എത്തിക്കുന്നതിനായി ഇന്ത്യയും ബോട്സ്വാനയും തമ്മില്‍ അവസാനവട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് മധ്യപ്രദേശ് വനംവകുപ്പ്. ഈ വര്‍ഷമോ അടുത്ത വര്‍ഷമോ അടുത്ത ബാച്ച് ചീറ്റകളെത്തിയേക്കുമെന്ന് മധ്യപ്രദേശ് വനംവകുപ്പിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
1952-ല്‍ രാജ്യത്ത് വംശമറ്റ് ചീറ്റകളെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായുള്ള പ്രൊജ്ക്ട് ചീറ്റ എന്ന ബൃഹത്ത് പദ്ധതിയിലൂടെ 20 ചീറ്റകളാണ് രാജ്യത്തേക്കെത്തിയത്. 2022 സെപ്റ്റംബര്‍ 17-നാണ് കുനോ ദേശീയോദ്യാനത്തില്‍ നമീബിയയില്‍ നിന്നെത്തിച്ച ആദ്യ ബാച്ചിലെ എട്ടുചീറ്റകളെ പ്രധാനമന്ത്രി നരേന്ദ്രമോദി പുനരധിവസിപ്പിച്ചത്.
12 ചീറ്റകളുടെ രണ്ടാമത്തെ ബാച്ച് 2023 ഫെബ്രുവരിയില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തി. ഇന്ത്യയിലാകെ നിലവില്‍ 27 ചീറ്റകളാണുള്ളത്. ഇതില്‍ 16 എണ്ണം രാജ്യത്തുതന്നെ ജനിച്ചവയാണ്. 24 ചീറ്റകള്‍ മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലും മൂന്നെണ്ണം ഗാന്ധിസാഗര്‍ വന്യജീവി സങ്കേതത്തിലുമാണുള്ളത്.
Content Highlights: Next batch of Cheetahs to arrive from Botswana as part of Project cheetah
Published: 29 Sept 2025, 09:58 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented