
ആമയിനങ്ങളിലെ ഭീമന്മാരാണ് ഗാലപ്പഗോസ് ആമകള്‍. ഒരു ആമയെ കുറിച്ചുള്ള നമ്മുടെ സങ്കല്‍പ്പങ്ങളെല്ലാം മാറ്റിയെഴുതാന്‍ കെല്‍പ്പുള്ള ശരീരപ്രകൃതിയാണിവയുടെ പ്രത്യേകത. സാമൂഹികമാധ്യമങ്ങളില്‍ ഇപ്പോള്‍ താരം അഡോള്‍ഫ് എന്ന് പേരുള്ള ഗാലപ്പഗോസ് ആമയാണ്. ജയ്ബ്രൂവർ എന്ന മൃഗസ്നേഹി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ അഡോൾഫിന്റെ വീഡിയോ ദൃശ്യങ്ങള്‍ പങ്കുവെച്ചതോടെ വൈറലാവുകയായിരുന്നു. അമേരിക്കയിലെ കാലിഫോര്‍ണിയയിലെ സ്വകാര്യ മൃഗപരിപാലന കേന്ദ്രത്തിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ. കക്കിരിയാണ്(cucumber) 106-കാരനായ അഡോള്‍ഫിന്റെ പ്രിയ ഭക്ഷണം. ബ്രൂവര്‍ നല്‍കുന്ന കക്കിരി അഡോള്‍ഫ് ആസ്വദിച്ച് കഴിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
200 വര്‍ഷം വരെ ജീവിക്കാന്‍ ശേഷിയുളളവ കൂടിയാണ് ഗാലപ്പഗോസ് ആമകള്‍.
"ഗാലപ്പഗോസ് ആമയായ അഡോള്‍ഫിന് 106 ആണ് പ്രായം. കക്കിരിയാണ് പ്രിയ ഭക്ഷണം. അഡോള്‍ഫിന് സംസാരിക്കാനാവുമായിരുന്നെങ്കിൽ അവന്‍ കഴിഞ്ഞ 100 വര്‍ഷത്തിനിടെ ചെയ്ത കാര്യങ്ങളറിയാമായിരുന്നു. 200 വര്‍ഷം വരെ ആയുസ്സുള്ള ആമയാണ് ഗാലപ്പഗോസ് ആമയെന്നത് നിങ്ങള്‍ക്കറിയുമോ?", എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.. നിരവധി പേരാണ് വീഡിയോ ദൃശ്യങ്ങള്‍ക്ക് കമന്റുമായി എത്തിയത്.
നാഷണല്‍ ജോഗ്രഫിക് റിപ്പോര്‍ട്ടുകള്‍ പ്രകാരം ഗാലപ്പഗോസ് ആമകളുടെ 13 ഉപജാതികളെയാണ് തിരിച്ചറിഞ്ഞിട്ടുളളത്. ശരാശരി 100 വർഷം ആയുസ്സ് ഇവയ്ക്ക് കണക്കാക്കപ്പെടുന്നു. 20-25 വയസ്സെത്തുമ്പോഴാണ് ഗാലപ്പഗോസ് ആമകള്‍ പ്രായപൂര്‍ത്തിയാവുക. ജനുവരി മുതല്‍ മേയ് വരെയുള്ള സമയമാണ് ബ്രീഡിങ്ങ്.
Content Highlights: galapagos tortoise adolf video went viral
Published: 11 Mar 2024, 04:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented