ഹിമക്കരടികള്‍ക്ക് ഭീഷണിയായി എച്ച്5എന്‍1 വൈറസ്; ആദ്യമരണം അലാസ്‌കയില്‍ റിപ്പോര്‍ട്ട് ചെയ്തു
പരിസ്ഥിതി ഡെസ്ക്
Last Updated: 24 January 2024, 02:20 PM IST
ഇക്കഴിഞ്ഞ വർഷം ഡിസംബറിലാണ് സംഭവമെന്നും ദ ഗാർഡിയൻ റിപ്പോര്‍ട്ട് ചെയ്യുന്നു
അലാസ്‌ക ഉൾപ്പെടുന്ന ആർട്ടിക് പ്രദേശത്തെ ഹിമക്കരടികള്‍ | ഫോട്ടോ: സജിത്കുമാര്‍/ മാതൃഭൂമി/ യാത്ര മാഗസിന്
ലീഡ്‌സ്: മഞ്ഞുപ്രദേശങ്ങൾ പ്രധാന ആവാസവ്യവസ്ഥയാക്കിയ ഹിമക്കരടികള്‍ക്ക് ഭീഷണിയായി എച്ച്5എന്‍1 പക്ഷിപ്പനി വൈറസ്. ഡിസംബറില്‍ വടക്കന്‍ അലാസ്‌കയില്‍ വൈറസ് ബാധിച്ച് ഹിമക്കരടി ചത്ത വാര്‍ത്തയാണ് ആശങ്ക പരത്തുന്നത്. ഇത്തരത്തില്‍ ആദ്യമായാണ് പക്ഷിപ്പനി ബാധയേറ്റ് ഹിമക്കരടി ചത്തൊടുങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. വൈറസ് ബാധിച്ചു ചത്ത പക്ഷിയെ ഭക്ഷിച്ചതാകാം ഹിമക്കരടിയുടെ മരണത്തിന് പിന്നിലെ കാരണമെന്ന് വിലയിരുത്തപ്പെടുന്നു. മരണം അലാസ്‌ക ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എന്‍വയോണ്‍മെന്റല്‍ കണ്‍സര്‍വേഷന്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
To advertise here,
എച്ച്5എന്‍1 വൈറസിന്റെ പുതിയ വകഭേദമാണ് ഇപ്പോള്‍ പടരുന്നത്. 2021-ലാണ് ഈ വകഭേദം ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ലോകമെമ്പാടും ദശലക്ഷണക്കിന് പക്ഷിമൃഗാദികളാണ് വൈറസ് ബാധിതരായി ചത്തത്. ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്വര്‍ (ഐയുസിഎന്‍) ചുവപ്പുപട്ടികയിലെ വംശനാശത്തിന് സാധ്യതയുള്ള ജീവജാലം കൂടിയാണ് ഹിമക്കരടികള്‍. കനത്ത തോതില്‍ മഞ്ഞുരുകുന്നത് ഇവയുടെ അതിജീവനത്തിന് വെല്ലുവിളിയാണ്.
"അലാസ്കയിൽ പക്ഷിപ്പനി ബാധിച്ച് ഹിമക്കരടി ചത്തുവെന്ന വാർത്ത ആശങ്കയുളവാക്കുന്നതാണ്. വൈറസ് പ്രധാനമായും പക്ഷികളിലാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെങ്കിലും രോഗബാധയേറ്റ് സസ്തനികളടക്കമുള്ള നിരവധി ജീവജാലങ്ങള്‍ ചത്തൊടുങ്ങിയിട്ടുണ്ട്. മെയ്‌നിന്റെ സമുദ്രപ്രദേശത്ത് 2022-ല്‍ ഒരു സീലിന്റെ ജീവഹാനിക്ക് പിന്നിൽ പക്ഷിപ്പനി ബാധയായിരുന്നു. ഹിമക്കരടികളില്‍ വൈറസ് മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് പരിമിതമായ അറിവ് മാത്രമാണുള്ളത്, അലാസ്‌കയില്‍ വൈറസ് ബാധിതനായി ഹിമക്കരടി ചത്തെന്ന കണ്ടെത്തല്‍ കൂടുതല്‍ പഠനങ്ങളുടെ അനിവാര്യതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്",
എന്താണ് പക്ഷിപ്പനി?
പക്ഷികളില്‍ കടുത്ത ശ്വാസകോശ സംബന്ധമായ രോഗത്തിന് കാരണമാകുന്ന പകര്‍ച്ചവ്യാധിയാണ് ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ (പക്ഷിപ്പനി) എന്നറിയപ്പെടുന്ന എച്ച്5എന്‍1. പക്ഷികളില്‍നിന്ന് പക്ഷികളിലേക്ക് വൈറസ് പകരുന്നത് അവയുടെ സ്രവങ്ങള്‍ വഴിയാണ്. രോഗാണുവിന്റെ സാന്നിധ്യമുള്ള പക്ഷിക്കൂട്, തീറ്റ, തൂവലുകള്‍ എന്നിവ വഴിയും വേഗം പക്ഷികളില്‍നിന്ന് പക്ഷികളിലേക്ക് രോഗം പകരും.
അന്റാര്‍ട്ടിക്കയിലും വില്ലൻ
മഞ്ഞുപ്രദേശമായ അന്റാര്‍ട്ടിക്കയിലും പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എച്ച്5എന്‍1 വൈറസിന്റെ സാന്നിധ്യം അന്റാര്‍ട്ടിക്കന്‍ പ്രദേശത്ത് കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് കണ്ടെത്തുന്നത്. തെക്കന്‍ ജോര്‍ജിയയിലെ ബേഡ് ഐലന്‍ഡിലെ ബ്രൗണ്‍ സ്‌കുവ പക്ഷികളിലായിരുന്നു വൈറസ് സാന്നിധ്യം. പക്ഷിപ്പനി വ്യാപകമായ തെക്കന്‍ അമേരിക്കയില്‍ ദേശാടനത്തിന് പോയപ്പോഴാകാം പക്ഷികള്‍ക്ക് രോഗം പടര്‍ന്നതെന്നാണ് കരുതുന്നത്.
ചിലിയിലും പെറുവിലും മാത്രം പക്ഷിപ്പനി ബാധിതരായി അഞ്ചുലക്ഷത്തോളം കടല്‍പ്പക്ഷികളാണ് ചത്തൊടുങ്ങിയത്. ബേഡ് ഐലന്‍ഡില്‍ വന്‍തോതില്‍ ബ്രൗണ്‍ സ്‌കുവ പക്ഷികള്‍ ചത്തൊടുങ്ങിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് പക്ഷികളുടെ സ്രവങ്ങള്‍ യു.കെയില്‍ ലാബുകളിലേക്ക് അയ്ക്കുകയായിരുന്നു ബ്രിട്ടീഷ് അന്റാര്‍ട്ടിക് സര്‍വേയിലെ ഗവേഷകര്‍.
ലോകമെമ്പാടും കാണാന്‍ കഴിയാത്ത നിരവധി ജീവജാലങ്ങളാല്‍ സമ്പന്നമാണ് അന്റാര്‍ട്ടിക്കയുടെ ആവാസവ്യവസ്ഥ. സമാനമായ വൈറസുകള്‍ പ്രദേശത്ത് മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിട്ടുമില്ല. അതിനാല്‍ എച്ച്5എന്‍1 വൈറസിന്റെ വരവ് അന്റാര്‍ട്ടിക്കയിലെ ജീവജാലങ്ങള്‍ക്ക് ഭീഷണി തന്നെയാണ് വിദഗ്ധര്‍ പറയുന്നു. കാലാവസ്ഥാ മാറ്റത്താല്‍ ലോകത്ത് ഏറ്റവുമധികം ദുരിതങ്ങള്‍ നേരിടേണ്ടി വരുന്ന പ്രദേശവും അന്റാര്‍ട്ടിക്ക തന്നെയാണ്. അതേസമയം, അന്റാര്‍ട്ടിക്കയെ അപേക്ഷിച്ച് അലാസ്‌ക ഉള്‍പ്പെടുന്ന ആര്‍ട്ടിക്കിലാണ് ഏറിയ പങ്ക് ഹിമക്കരടികളും വാസമുറപ്പിച്ചിരിക്കുന്നതെന്ന് അന്റാര്‍ട്ടിക്ക 21.കോം പ്രസിദ്ധകീരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
Content Highlights: first death of h5n1 virus death polar bears cause concerns
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Most Commented