ഭോപാൽ: മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെ ചീറ്റ നീർവ നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. ഇതോടെ, കുനോ ദേശീയോദ്യാനത്തിലെ ചീറ്റക്കുഞ്ഞുങ്ങളുടെ എണ്ണം 16 ആയി. ഇതിനുമുൻപ്‌ പിറന്ന 17 ചീറ്റക്കുഞ്ഞുങ്ങളിൽ 12 പേരാണ് അതിജീവിച്ചത്. 

To advertise here,

ഇന്ത്യയില്‍ 1952-ല്‍ വംശമറ്റുപോയ ഒരു ജീവിവര്‍ഗത്തെ സംരക്ഷിക്കാനുളള പദ്ധതിക്ക് ഊര്‍ജം പകരുന്നതാണ് പിറവിയെന്ന് മുഖ്യമന്ത്രി മോഹന്‍ യാദവ് എക്‌സില്‍ കുറിച്ചു.  പദ്ധതി വിജയിപ്പിക്കാൻ പരിശ്രമിച്ച വനം വകുപ്പുദ്യോഗസ്ഥരെ അദ്ദേഹം അഭിനന്ദിച്ചു. യഥാർത്ഥ കുഞ്ഞുങ്ങളുടെ എണ്ണം ഉടൻ വനംവകുപ്പ് പുറത്തുവിടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കുനോയില്‍ നിന്ന് വരുന്നത് സന്തോഷകരമായ വാര്‍ത്തയാണെന്ന് മധ്യപ്രദേശ് വനംവകുപ്പും സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സില്‍ കുറിച്ചു.

പദ്ധതിയുടെ ഭാഗമായി 2022 സെപ്‌റ്റംബർ 17-നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എട്ട് നമീബിയൻ ചീറ്റകളെ കുനോയിലെത്തിച്ചത്. 2023 ഫെബ്രുവരിയിൽ ദക്ഷിണാഫ്രിക്കയിൽനിന്ന് ഒരു ഡസനോളം ചീറ്റകളെക്കൂടി ദേശീയോദ്യാനത്തിലേക്ക് മാറ്റിയിരുന്നു.

സെപ്റ്റംബര്‍ 17 2022-ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് എട്ട് നമീബിയന്‍ ചീറ്റകളെ (അഞ്ച് പെണ്‍ ചീറ്റകളും മൂന്ന് ആണ്‍ ചീറ്റകളും) കുനോ ദേശീയോദ്യാനത്തിലേക്ക് തുറന്നുവിട്ടത്.

1952-ലാണ് ഇന്ത്യയില്‍ ചീറ്റകള്‍ വംശമറ്റതായി ഔദ്യോഗിക പ്രഖ്യാപനം വരുന്നത്. 2022-ല്‍ ചീറ്റകളെ കുനോ ദേശീയോദ്യാനത്തില്‍ പ്രൊജക്ട് ചീറ്റ എന്ന അഭിമാനപദ്ധതിയിലൂടെ പുനരവതരിപ്പിക്കുകയായിരുന്നു. രണ്ടുബാച്ചുകളിലായി 20 ചീറ്റകളെത്തി.