
റിയോ ഡി ജനൈറോ: തെക്കെ അമേരിക്കയില്‍ വരള്‍ച്ചയുടെയും കാട്ടുതീയുടെയും കാഠിന്യമേറ്റി ആമസോണ്‍ മഴക്കാടുകള്‍ ശോഷിക്കുന്നു. നാലുപതിറ്റാണ്ടിനിടെ ഇല്ലാതായത് 8.8 കോടി ഹെക്ടര്‍ വനം. ഗവേഷകരുടെയും എന്‍.ജി.ഒ.കളുടെയും കൂട്ടായ്മയായ ആര്‍.എ.ഐ.എസ്.ജി.യുടെ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍.
ഖനനത്തിനും കാര്‍ഷിക ആവശ്യങ്ങള്‍ക്കുമായി നടത്തിയ വന നശീകരണമാണ് ആമസോണ്‍ കാടുകളെ കാര്‍ന്നുതിന്നുന്നത്. 1985 മുതല്‍ 2023 വരെ ആമസോണിന്റെ പച്ചപ്പ് 12.5 ശതമാനം കുറഞ്ഞു. ബ്രസീല്‍, ബൊളീവിയ, പെറു, എക്വഡോര്‍, കൊളംബിയ, വെനസ്വേല, ഗയാന, സുരിനാം, ഫ്രഞ്ച് ഗയാന എന്നിവിടങ്ങളിലായി 8.8 കോടി ഹെക്ടര്‍ വനപ്രദേശം ഇല്ലാതായി.
ഈ ഒന്‍പത് രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഈ മഹാരണ്യമാണ് അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്‌സൈഡിനെ വലിയ അളവില്‍ വലിച്ചെടുത്ത് ഭൂമിയെ തണുപ്പിക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നത്. എന്നാല്‍, ഈ വര്‍ഷമുണ്ടായ റെക്കോഡ് കാട്ടുതീകള്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് വന്‍തോതില്‍ അന്തരീക്ഷത്തിലേക്ക് പുറംന്തള്ളാന്‍ കാരണമായി.
ഈ മാറ്റം കാലാവസ്ഥയെ ബാധിക്കുമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ പെറുവിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോമണ്‍ ഗുഡ് എന്ന ഗവേഷക സംഘത്തിലെ സാന്ദ്ര റിയോ കാസെറസ് പറഞ്ഞു. കടുത്ത വരള്‍ച്ച ആമസോണിലെ നദികളിലെ ജലനിരപ്പ് പതിറ്റാണ്ടുകളിലെ ഏറ്റവും താഴ്ന്നനിലയില്‍ എത്തിച്ചു. ഇത് തീരങ്ങളില്‍ താമസിക്കുന്ന 4.7 കോടി ആളുകളുടെ ജീവിതവും പ്രതിസന്ധിയിലാക്കി.
Content Highlights: amazon is dying people protest
Published: 25 Sept 2024, 10:25 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented