പറവൂർ: ജൈവകലവറയും അതിപുരാതനവുമായ ഏഴിക്കര പഞ്ചായത്തിലെ പെരുമ്പടന്ന വനദുർഗാ കാവിന്റെ സംരക്ഷണത്തിനും പരിപാലനത്തിനും ഇനി അധികൃതരുടെ പങ്കാളിത്തവും. സംസ്ഥാന ജൈവവൈവിധ്യ ബോർഡ് കാവുകളുടെ പരിപാലനത്തിനായി സംസ്ഥാനതലത്തിൽ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള നാലുകാവുകളിലൊന്നാണ് വനദുർഗാ കാവ്. ബോർഡിന്റെ സഹകരണത്തോടെ ഏഴിക്കര പഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതിയുടെ നേതൃത്വത്തിലാണ് കാവിന്റെ സംരക്ഷണ പദ്ധതിക്ക് തുടക്കമിടുന്നത്.
പരിസ്ഥിതിയുടെ തുലനാവസ്ഥയിൽ പ്രധാന പങ്കുവഹിക്കുന്നതാണ് കാവുകൾ. ഗ്രാമീണജീവിതത്തിന്റെ പവിത്രസങ്കല്പമായ കാവുകൾക്ക് പണ്ടേ തുടക്കമിട്ടത് വൃക്ഷാരാധനയിൽനിന്നാണ്. കോൺക്രീറ്റ്വത്കരണം വന്നതോടെയാണ് ഗ്രാമങ്ങളിലെ കാവുകൾ വെട്ടിത്തെളിച്ച് നാശത്തിലായത്. ഏഴിക്കര പഞ്ചായത്തിൽ നിരവധി വീടുകളിൽ കാവുകളും അതോടനുബന്ധിച്ച് കുളങ്ങളും ഉണ്ടായിരുന്നു. ശുദ്ധവായുവിനോടൊപ്പം അന്തരീക്ഷ ഊഷ്മാവിന്റെ സന്തുലിതാവസ്ഥയ്ക്കും ഇത് കാരണമായി. ഇവിടെ പക്ഷികൾ വന്നുകൂടുന്നതിനാൽ കാവുകളിലെ സസ്യങ്ങളുടെ വിത്തുവിതരണവും സുഗമമായിരുന്നു. പെരുമ്പടന്ന വനദുർഗാ-ശിവക്ഷേത്രത്തോടുചേർന്നാണ് 20 സെന്റിൽ കാവ് നേരത്തേമുതൽ സംരക്ഷിച്ചുപോരുന്നത്. ഇവിടെ ഉയർന്ന മരങ്ങളും കുറ്റിച്ചെടികളും വള്ളിപ്പടർപ്പുകളും ഔഷധസസ്യങ്ങളും ധാരാളമുണ്ട്.
Content Highlights: Vanadurga Kavu in Ezhikkara is one of four groves selected for a state-level conservation project., The initiative is led by the Kerala State Biodiversity Board and Ezhikkara Panchayat., The article highlights the ecological importance of sacred groves ('kavus') for biodiversity and climate balance., The 20-cent grove is a rich habitat for tall trees, shrubs, vines, and medicinal plants.
Published: 05 Mar 2026, 08:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented