
പാലക്കാട്: കേരളത്തില്‍ മൂന്ന് പുതിയയിനം ചിലന്തികളെക്കൂടി കണ്ടെത്തി. ബോഗ്രിയസ് (Boagrius), കൊപ്പെ (koppe), ഗവിഫോസ (Gaviphosa) എന്നിവയാണ് പുതുതായി കണ്ടെത്തിയവ. ലോകത്താദ്യമായാണ് 'ഗവിഫോസ' എന്ന വിഭാഗത്തെ കണ്ടെത്തുന്നത്. തെക്കുകിഴക്കേഷ്യന്‍ രാജ്യങ്ങളില്‍മാത്രം കാണപ്പെടുന്ന ബോഗ്രിയസ്, കൊപ്പെ ഇനങ്ങളെ ആദ്യമായാണ് ഇന്ത്യയില്‍ കണ്ടെത്തുന്നത്.
ബോഗ്രിയസ് ടെന്യൂസസ്, കൊപ്പെ ഫസ്‌ക, ഗവിഫോസ കേര എന്നിങ്ങനെയാണ് പുതിയയിനം ചിലന്തികളെ നാമകരണം ചെയ്തിരിക്കുന്നത്. മൂന്ന് ചിലന്തികളും ഇരപിടിക്കാനായി വല നെയ്യാറില്ലെന്നതാണ് സവിശേഷത. പകരം ഇരയെ പതുങ്ങിയിരുന്ന് പിടികൂടുകയാണ് ചെയ്യുക.
പാല്പിമാനിഡെ (Palpimanidae) കുടുംബാംഗങ്ങളായ ബോഗ്രിയസ് ടെന്യൂസസ് ചിലന്തികളുടെ വലിപ്പം അഞ്ച് മില്ലീമീറ്ററാണ്. തിരുവനന്തപുരം പൊന്മുടി മേഖലയില്‍നിന്നാണ് ഇവയെ കണ്ടെത്തിയത്. ചുവപ്പുകലര്‍ന്ന തവിട്ടും മങ്ങിയ വെളുപ്പുമാണ് ഇവയുടെ നിറം. ഉണങ്ങിയ മരത്തൊലികള്‍ക്കിടയിലാണ് ഇവ കാണപ്പെടുന്നത്. വീതികൂടിയ തടിച്ച മുന്‍കാലുകളാണ് സവിശേഷത.
ലയോക്രാനിഡെ (Liocranidae) കുടുംബാംഗമായ കൊപ്പെ ഫസ്‌ക ചിലന്തികള്‍ക്ക് മൂന്ന് മില്ലീമീറ്റര്‍ മാത്രമാണ് വലിപ്പം. കരിയിലകള്‍ക്കുള്ളിലും കല്ലുകള്‍ക്കിടയിലുമായി കാണപ്പെടുന്ന ഈ ചിലന്തികള്‍ തവിട്ടുനിറത്തോടുകൂടിയ കട്ടിയുള്ള ശരീരപ്രകൃതമുള്ളവയാണ്. മുന്‍കാലുകളുടെ അടിവശത്തായി കാണപ്പെടുന്ന നീളംകൂടിയ മുള്ളുകള്‍ ഇവയെ എളുപ്പം തിരിച്ചറിയാന്‍ സഹായിക്കും. തൃശ്ശൂരിലെ ചിമ്മിണി വന്യമൃഗസംരക്ഷണകേന്ദ്രത്തില്‍നിന്നാണ് ഈ ചിലന്തികളെ കണ്ടെത്തിയത്.
ഗ്‌നാഫോസിഡെ (Gnaphosidae) കുടുംബാംഗമായ ഗവിഫോസ കേര ചിലന്തികളുടെ വലിപ്പം അഞ്ച് മില്ലീമീറ്ററാണ്. കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ ഗവി വനപ്രദേശത്തുനിന്ന് കണ്ടെത്തിയതിന്റെ പേരിലാണ് 'ഗവിഫോസ കേരി' എന്ന് ഇവയെ നാമകരണംചെയ്തത്. കരിയിലകള്‍ക്കുള്ളിലും കല്ലുകള്‍ക്കിടയിലുമായി കാണപ്പെടുന്ന ഈ ചിലന്തികള്‍ അതിവേഗം സഞ്ചരിക്കാന്‍ കഴിവുള്ളവയാണ്. മൂന്നാമത്തെയും നാലാമത്തെയും കാലുകളുടെ അഗ്രഭാഗത്തായി കാണപ്പെടുന്ന കട്ടികൂടിയ രോമങ്ങളുടെ കൂട്ടം ഇവയുടെ പ്രത്യേകതയാണ്.
തേവര സേക്രഡ് ഹാര്‍ട്ട് കോളേജിലെ ചിലന്തിഗവേഷണവിഭാഗത്തിലെ മുതിര്‍ന്ന ഗവേഷകനായ ഡോ. പ്രദീപ് എം. ശങ്കരന്‍ നടത്തിയ പഠനങ്ങളാണ് പുതിയ ചിലന്തികളുടെ കണ്ടെത്തലിലേക്ക് നയിച്ചത്. പഠനറിപ്പോര്‍ട്ട് രാജ്യാന്തര ശാസ്ത്രമാസികകളായ സൂടാക്‌സ, ജേര്‍ണല്‍ ഓഫ് നാച്ചുറല്‍ ഹിസ്റ്ററി എന്നിവയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Content Highlights: three variety species of spiders found in kerala
Published: 09 Apr 2022, 11:32 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented