കോഴിക്കോട്: എന്‍വയോണ്‍മെന്റ് എജ്യുക്കേഷന്‍ പ്രോഗ്രാമിന്റെ കീഴില്‍ തിരുവിച്ചിറ പരിസരം ശുചീകരിച്ചു. കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ പിന്തുണയോടെയാണ് ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായത്. ഫെബ്രുവരി 12-ന് ദേശീയ ഹരിതസേന ജില്ലാ കോര്‍ഡിനേറ്റര്‍ പി.സിദ്ധാര്‍ത്ഥന്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു. രാമകൃഷ്ണ മിഷന്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പൃഥ്വി പരിസ്ഥിതി കൂട്ടായ്മയും എസ്പിസിയും പൃഥ്വി പൂര്‍വവിദ്യാര്‍ത്ഥി സംഘടനയായ പൃഥ്വി റൂട്ടും ചേര്‍ന്നാണ് ശുചീകരണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. 

To advertise here,

സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ.ശാന്തകുമാര്‍, പൃഥ്വി കോര്‍ഡിനേറ്റര്‍ കെ.ജി.രഞ്ജിത്ത് രാജ്, എസ്പിസി കോര്‍ഡിനേറ്റര്‍ സി.കെ രഞ്ജിത്ത്, ദേശീയ ഹരിതസേന കോഴിക്കോട് വിദ്യാഭ്യാസ ജില്ല കോര്‍ഡിനേറ്റര്‍ രമേഷ് ബാബു എന്നിവര്‍ പങ്കെടുത്തു. 

placeholder
തിരുവിച്ചിറ പരിസരം ശുചീകരിക്കുന്നു

തിരുവിച്ചിറ ക്ഷേത്രം കമ്മിറ്റിയുടെ പൂര്‍ണപിന്തുണയോടെയാണ് പദ്ധതി നടപ്പിലാക്കിയത്. ശുചീകരണ ഉപകരണങ്ങള്‍, കുട്ടികള്‍ക്കായി കുടിവെള്ളം, ഭക്ഷണം എന്നിവയും ലഭ്യമാക്കിയിരുന്നു. ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം ഹരിതകര്‍മസേനയ്ക്ക് കൈമാറും. 2019-ല്‍ കെവാഡിയയില്‍ ഏകതാപ്രതിമയ്ക്ക് സമീപം നടന്ന പരിസ്ഥിതിക്ലബ്ബുകളുടെ ദേശീയ സംഗമത്തില്‍ മികച്ച പരിസ്ഥിതി ക്ലബ്ബുകളുടെ സംഗമത്തില്‍ മികച്ച ഏക്കോ ക്ലബ്ബിനുള്ള ദേശീയ പുരസ്‌കാരം (രണ്ടാം സ്ഥാനം) പൃഥ്വി പരിസ്ഥിതി കൂട്ടായ്മ സ്വന്തമാക്കിയിരുന്നു.