കാസർകോട്: നഗരത്തിലെ മാലിന്യ പരിപാലന പ്രവർത്തനങ്ങളിൽ പൊതുജനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും നഗരം ശുചിയും മനോഹരമായും നിലനിർത്തുന്നതിനുമായി 'പാങ്ങുള്ള ബജാർ, ചേലുള്ള ബജാർ' എന്ന മുദ്രാവാക്യമുയർത്തി കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ആഭിമുഖ്യത്തിൽ കാസർകോട് നഗരസഭയിൽ വാക്കത്തോൺ സംഘടിപ്പിച്ചു. നഗരസഭാ ചെയർമാൻ അബ്ബാസ് ബീഗം ഫ്ലാഗ് ഓഫ് ചെയ്തു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ ഖാലിദ് പച്ചക്കാട് അധ്യക്ഷത വഹിച്ചു.
നഗരസഭാ മന്ദിരത്തിനു മുൻപിൽ നിന്നും ആരംഭിച്ച വാക്കത്തോൺ നഗരം ചുറ്റിയാണ് അവസാനിച്ചത്. ഈ വർഷത്തെ ലോക പരിസ്ഥിതിദിന സന്ദേശമായ "ബീറ്റ് പ്ലാസ്റ്റിക് പൊലൂഷൻ" എന്ന സന്ദേശമുൾക്കൊള്ളുന്ന പ്ലക്കാർഡുകൾ ഉയർത്തിയാണ് വിദ്യാർഥികൾ റാലിയുടെ ഭാഗമായത്. ചെയർമാൻ ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കാസർകോട് ഗവ. കോളേജിലെ എൻ.എസ്.എസ്. അംഗങ്ങൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് ശ്രദ്ധേയമായി. കാസർകോട് ജി.എച്ച്എസ്.എസ്., തളങ്കര ജി.വി.എച്ച്.എസ്.എസ്. എന്നിവിടങ്ങളിലെ എസ്.പി.സി അംഗങ്ങൾ, ജനപ്രതിനിധികൾ, ഹരിത കർമ്മസേന, വ്യാപാരികൾ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറയിലുള്ളവർ പരിപാടിയിൽ പങ്കെടുത്തു.
വികസന സ്ഥിരം സമിതി അധ്യക്ഷൻ സഹീർ ആസിഫ്, കെ.എസ്.ഡബ്ല്യൂ.എം.പി. ജില്ലാ ഡെപ്യൂട്ടി കോർഡിനേറ്റർ മിഥുൻ കൃഷ്ണൻ, ജില്ലാ സോഷ്യൽ എക്സ്പെർട് ഡോ. കെ.വി. സൂരജ്, മോണിറ്ററിങ് എക്സ്പർട്ട് സി.എം. ബൈജു, പാക്കേജ്-ഡി ടീം ലീഡർ മഹേഷ് റെഡ്ഡി കൊഡൂരു, കമ്മ്യൂണിക്കേഷൻ കൺസൽട്ടൻറ് ടി.എസ്. പറശ്ശിൻ രാജ്, ക്ലീൻ സിറ്റി മാനേജർ എ.വി.മധുസൂദനൻ, എസ്.ഡബ്ല്യൂ.എം. എൻജിനീയർ കെ.പി. നീതുറാം എന്നിവർ സംസാരിച്ചു.
Content Highlights: Kasaragodmuncipality organizes walkathon for waste management, promoting `Clean Bazaar, Beautiful Bazaar` with public participation and `Beat Plastic Pollution` theme.
Published: 07 Oct 2025, 05:09 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented