72 ഏക്കർ വിസ്തീർണമുള്ള ഒരു തരിശുപ്രദേശത്തെ 30 വർഷംകൊണ്ട് വനമാക്കിമാറ്റിയ കഥ, ഹിമാലയത്തിലെ ‘സൂര്യകുഞ്ജ്’ സൂപ്പറാണ്. പരിസ്ഥിതിമന്ത്രാലയത്തിന്റെ കീഴിലുള്ള ജി.ബി. പന്ത് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയൻ എൻവയൺമെന്റിലെ ഗവേഷകസംഘം 1992-ലാണ് വനത്തിന്റെ പുനരുജ്ജീവനപദ്ധതിക്ക് തുടക്കമിടുന്നത്.

To advertise here,

പ്രാദേശികജനതയുടെ സഹായത്തോടെയായിരുന്നു ഇത്. പിന്നീട് അതൊരു ചരിത്രമായി. ഉത്തരാഖണ്ഡിൽ പടിഞ്ഞാറൻ ഹിമാലയത്തിലാണ്, സൂര്യകുഞ്ജ് എന്ന്‌ അവർ പേരിട്ട വനമുള്ളത്. ‘ഫ്രണ്ടിയേഴ്സ് ഇൻ കൺസർവേഷൻ സയൻസ്’ ജേണലിൽ അടുത്തിടെ പ്രസിദ്ധീകരിച്ച പഠനത്തിൽ ഈ വനവത്‌കരണപദ്ധതി പരിസ്ഥിതിക്ക് വലിയൊരു മാതൃകയാണെന്ന് പറയുന്നു.

‘സൂര്യകുഞ്ജ്’ ഇന്ന് 160-ലധികം പക്ഷിവിഭാഗങ്ങളുടെയും അപൂർവസസ്യങ്ങളുെടയും ആവാസവ്യവസ്ഥയാണ്. നട്ടുപിടിപ്പിച്ച 190 സസ്യവർഗങ്ങളിൽ 88 എണ്ണം ഇപ്പോൾ സ്വാഭാവികമായിത്തന്നെ അവിടെ വളരുകയും വംശവർധന നടത്തുകയും ചെയ്യുന്നുണ്ട്. ബയോ എൻജിനിയറിങ് സാങ്കേതികവിദ്യകൾ ഉപയോഗിച്ച് മണ്ണിന്റെ ഈർപ്പം നിലനിർത്താൻ കഴിഞ്ഞത് വനത്തിന്റെ സുസ്ഥിരമായ വളർച്ചയ്ക്ക് സഹായിച്ചു.