
കൊച്ചി: സ്രാവുകളുടെ സംരക്ഷണവും കൈകാര്യവും ലക്ഷ്യമിട്ടുള്ള ദേശീയ സ്രാവ് സംരക്ഷണ കർമപദ്ധതി (എൻപിഒഎ) നടപ്പിലാക്കാനൊരുങ്ങി കേന്ദ്രം. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ഫിഷറീസ് മന്ത്രാലയം ബേ ഓഫ് ബംഗാൾ പ്രോഗ്രാം ഇന്റർ ഗവൺമെന്റൽ ഓർഗനൈസേഷനുമായി (ബിഒബിപി) ചേർന്ന് കൊച്ചിയിൽ സംഘടിപ്പിച്ച ശിൽപശാലയിൽ കർമപദ്ധതിയുടെ കരടിൻമേലുള്ള ചർച്ച നടന്നു. ഇന്ത്യൻ സമുദ്രാതിർത്തിയിലെ സ്രാവ് സമ്പത്ത് ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനും സംരക്ഷിക്കുന്നതിനും പ്രധാന മുൻഗണന നൽകുന്നതാണ് കരട് സ്രാവ് സംരക്ഷണ കർമപദ്ധതി. നിയമപരിരക്ഷ, മാനവവിഭവശേഷി വികസനം, സ്രാവ് പിടുത്ത നിയന്ത്രണം, ജൈവവൈവിധ്യ-പാരിസ്ഥിതിക മുൻകരുതലുകൾ തുടങ്ങിയ നിർദേശങ്ങളാണ് കർമപദ്ധതിയിൽ പരാമർശിക്കുന്നത്.
കടലിൽ 12 മുതൽ 200 നോട്ടിക്കൽ മൈൽ വരെയുള്ള പ്രദേശത്ത് നിയമനിർമ്മാണം, ലോഗ് ബുക്ക് സംവിധാനം നടപ്പിലാക്കൽ, മത്സ്യത്തൊഴിലാളികൾക്കിടയിൽ ബോധവൽക്കരണം, മത്സ്യബന്ധനരീതികളിൽ നിയന്ത്രണങ്ങൾ പാലിക്കാൻ മത്സ്യത്തൊഴിലാളികളെ പ്രോത്സാഹിപ്പിക്കൽ തുടങ്ങി നിരവധി നിർദേശങ്ങളടങ്ങുന്നതാണ് ദേശീയ സ്രാവ് സംരക്ഷണ കർമപദ്ധതി. സമുദ്രമത്സ്യമേഖലയിലെ ശാസ്ത്രജ്ഞർ, പരിസ്ഥിതി പ്രവർത്തകർ, കേന്ദ്ര-സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർ, വിവിധ എൻജിഒ പ്രതിനിധികൾ എന്നിവർ ശിൽപശാലയിൽ പങ്കെടുത്തു.

Content Highlights: shark conservation program to be formed
Published: 21 Feb 2024, 09:25 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented