തിക്കോടി: കേരളതീരത്ത് സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ (സെഡ്.എസ്.ഐ.) ഗവേഷകർ പുതിയയിനം ആഴക്കടൽ സ്രാവിനെ തിരിച്ചറിഞ്ഞു. ‘സ്ക്വാലസ് ഹിമ’ എന്നാണ് കണ്ടെത്തിയ സ്രാവ് സ്പീഷിനു പേരുനൽകിയത്. സ്ക്വാല കുടുംബത്തിലെ ഡോഗ് ഫിഷ് ജനുസ്സിലാണ് സ്ക്വാലസ് ഹിമ വരുന്നത്. ശക്തികുളങ്ങര ഫിഷിങ് ഹാർബറിൽനിന്നാണ് സ്രാവിനെ ശേഖരിച്ചത്.
ഇന്ത്യൻതീരത്ത് കണ്ടുവരുന്ന പ്രധാനപ്പെട്ട രണ്ടിനം സ്രാവുകളായ എസ്മിറ്റ്സുകുറി, ലാലാനി എന്നീ വിഭാഗത്തിൽനിന്ന് വ്യത്യസ്തമാണ് സ്ക്വാലസ് ഹിമ. തള്ളിനിൽക്കുന്ന കശേരുക്കൾ, പല്ലുകളുടെ എണ്ണം, കൊമ്പിന്റെയും തലയുടെയും ഉയരം, ചിറകുകളുടെ രൂപം, നിറം തുടങ്ങിയവയെല്ലാം വ്യത്യസ്തമാണ്.സുവോളജിക്കൽ സർവേ സീനിയർ ശാസ്ത്രജ്ഞനും സ്രാവുകളുടെ റെഡ് ലിസ്റ്റ് അസസ്മെൻറ് വിദഗ്ധനുമായ ഡോ. കെ.കെ. ബിനീഷിന്റെ നേതൃത്വത്തിലാണ് ഗവേഷണം നടന്നത്.
സെഡ്.എസ്.ഐ. ജേണലിൽ പഠനം പ്രസിദ്ധപ്പെടുത്തി. കഴിഞ്ഞ 15 വർഷത്തിനുള്ളിൽ ഇന്ത്യയിലെ സ്രാവുകളുടെയും തിരണ്ടികളുടെയും എണ്ണം വളരെ കുറഞ്ഞിട്ടുണ്ടെന്നും ഇവയെ സംരക്ഷിക്കാൻ നടപടികൾ ആവശ്യമാണെന്നും ഡോ. കെ.കെ. ബിനീഷ് പറഞ്ഞു.
Content Highlights: new deepwater shark species from kerala coast
Published: 20 Aug 2024, 10:13 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented