
കാലില്‍ ചുറ്റിയ പ്ലാസ്റ്റിക് കയര്‍ കുരുക്കായതോടെ കൂട്ടുകാര്‍ക്കൊപ്പം മടങ്ങാനാകാതെ വിഷമിക്കുകയാണ് ഈ ദേശാടനപ്പക്ഷി. തൃശ്ശൂരിലെ കഴിമ്പ്രം ബീച്ചിലാണ് പക്ഷിയെ കണ്ടത്. ദേശാടനത്തിനെത്തിയ ചെറിയ കടല്‍ക്കാക്കയാണ് (ബ്‌ളാക്ക് ഹെഡഡ് ഗള്‍) കുരുക്കില്‍പ്പെട്ടത്. പക്ഷിനിരീക്ഷകനും ഫോട്ടോഗ്രാഫറുമായ റാഫി കല്ലേറ്റുംകരയാണ് ഇതിന്റെ ചിത്രം പകര്‍ത്തിയത്.
കാലില്‍ കുരുങ്ങിയ ചരട് കാരണം പക്ഷിക്ക് സ്വതന്ത്രമായി പറക്കാനാകുന്നില്ല. ചരട് നീക്കാന്‍ പക്ഷിയെ പിടികൂടാന്‍ പലതവണ ശ്രമിച്ചെങ്കിലും സാധിച്ചിട്ടില്ല. കടല്‍ത്തീരത്ത് അലക്ഷ്യമായി വലിച്ചെറിയുന്ന വലകളും പ്ലാസ്റ്റിക് കയറുകളും മറ്റു മാലിന്യങ്ങളുമാണ് ദേശാടനപ്പക്ഷികള്‍ ഉള്‍പ്പെടെയുള്ള ജീവികളെ കുരുക്കിലാക്കുന്നത്.
ഓഗസ്റ്റിലാണ് ബ്രൗണ്‍ ഹെഡഡ്, ബ്ലാക്ക് ഹെഡഡ് പക്ഷികള്‍ കേരളത്തിലെത്തുന്നത്. മാര്‍ച്ച്, ഏപ്രില്‍ മാസത്തോടെ തിരിച്ചുപോകും. ചരട് കുടുങ്ങിയ പക്ഷിക്ക് കൂട്ടായി ഏതാനും പക്ഷികള്‍ ഒപ്പംനിന്നിരുന്നു. പിന്നീട് ഇവയേയും കാണാതായതായി റാഫി പറഞ്ഞു.
ഏഷ്യയിലും യൂറോപ്പിലും കാനഡയുടെ കിഴക്കന്‍ തീരങ്ങളിലുമെല്ലാം പ്രജനനം നടത്തുന്ന ഇവയെ ഇന്ത്യയിലെ പടിഞ്ഞാറന്‍ കടല്‍ത്തീരങ്ങളിലാണ് കാണാറുള്ളത്. ഏഷ്യയില്‍ പ്രജനനം നടത്തുന്നവയാണ് കേരളത്തിലെത്തുന്നത്. പറക്കുമ്പോള്‍ ചിറകിന്റെ മുന്‍ഭാഗത്ത് കാണുന്ന വെളുത്ത വക്കാണ് ഇവയെ തിരിച്ചറിയാന്‍ സഹായിക്കുന്നത്.
കടലില്‍ തീരത്തുനിന്ന് അകലെയായി അപൂര്‍വമായിമാത്രമേ ഇവയെ കാണാറുള്ളൂ. പ്രാണികള്‍, മത്സ്യം, വിത്തുകള്‍, പുഴുക്കള്‍, മണ്ണിരകള്‍, സസ്യഭാഗങ്ങള്‍ എന്നിവയാണ് ഇവയുടെ ഭക്ഷണം.
Content Highlights: Seagull-entangled in plastic coir
Published: 19 Jul 2024, 10:05 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented