
കീവ്:റഷ്യ-യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് റഷ്യന്‍ സൈന്യം കീഴടക്കിയ ചെര്‍ണോബില്‍ ആണവനിലയത്തില്‍ റേഡിയേഷന്റെ അളവില്‍ ഭയാകനകമായ വര്‍ധനവ്. 1986 ന് ശേഷം പ്രദേശത്ത് റേഡിയോ ആക്ടീവ് പദാര്‍ത്ഥങ്ങളുടെ സാന്നിധ്യം രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍ റഷ്യന്‍ അധിനിവേശം കഥയാകെ മാറ്റമറിക്കുകയായിരുന്നു. വ്യാഴാഴ്ച റേഡിയേഷന്റെ അളവില്‍ ഇരുപത് മടങ്ങാണ് വര്‍ധനവാണുണ്ടായത്. ലോകം കണ്ടതില്‍ വെച്ചേറ്റവും വലിയ ആണവ ദുരന്തമായി വിലയിരുത്തപ്പെടുന്ന ഒന്നാണ് ചെര്‍ണോബില്‍ ആണവ ദുരന്തം.
ആണവനിലയത്തിന് സമീപം റഷ്യന്‍ സേന നിലയുറപ്പിച്ചിരിക്കുകയാണ്. ഉപേക്ഷിക്കപ്പെട്ട പ്ലാന്റിന് ചുറ്റുമുള്ള 4,000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്ത് റഷ്യന്‍ സൈനിക വാഹനങ്ങള്‍ മലിനമായ മണ്ണ് ഇളക്കി വിടുന്നതും റേഡിയേഷനില്‍ ഗണ്യമായ വര്‍ധനവുണ്ടാകാനുള്ള കാരണങ്ങളായി. ചെര്‍ണോബില്‍ ആണവനിലയത്തിലെ തകര്‍ന്ന റിയാക്ടറിന് സമീപമാണ് വന്‍തോതിലുള്ള റേഡിയേഷന്റെ സാന്നിധ്യം രേഖപ്പെടുത്തിയത്. ലോകത്തെ നടുക്കിയ 1986 ലെ ചെർണോബിൽ ദുരന്തത്തിന് വഴിവെച്ചത് റിയാക്ടര്‍ നാലിലെ പൊട്ടിത്തെറിയായിരുന്നു.
ഇതിന് സമീപമാണ് ഇപ്പോള്‍ റേഡിയോ ആക്ടീവ് പദാര്‍ത്ഥങ്ങളുടെ സാന്നിധ്യം കണ്ടെത്തിയത്. പ്രദേശത്തുള്ള ഏത് സൈനിക സാന്നിധ്യവും ആശങ്ക ഉള്ളവാക്കുന്നതാണെന്ന് ഷെഫീല്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ന്യുക്ലിയര്‍ വിദ്ഗധനായ പ്രൊഫ.ക്ലെയര്‍ പ്രതികരിച്ചു. റേഡിയോ ആക്ടീവ് വസ്തുക്കള്‍ ഉള്ളില്‍ സൂക്ഷിക്കുന്നതിനാണ് ആണവ നിലയങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ആക്രമണങ്ങളെ പ്രതിരോധിക്കുവാന്‍ സാധിക്കില്ല. അതിനാല്‍ ഇവ യുദ്ധങ്ങളെ അതിജീവിക്കുമെന്ന് കരുതുക പ്രയാസമാണെന്നും മറ്റൊരു ആണവ ദുരന്തത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും വിദ്ഗധര്‍ സാക്ഷ്യപ്പെടുത്തുന്നു.
Content Highlights: radiation spike at nuclear power plant in chernobyl
Published: 01 Mar 2022, 03:32 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented