
വരാപ്പുഴ: പൊക്കാളിനെല്ലിന്റെ പെരുമയും പ്രാധാന്യവും ലോകംമുഴുവന്‍ വ്യാപിപ്പിക്കാന്‍ ലക്ഷ്യമിട്ട് തപാല്‍ വകുപ്പ് സ്‌പെഷ്യല്‍ കവറും സ്റ്റാമ്പും ഇറക്കുന്നു. കടമക്കുടി പൊക്കാളി നെല്ലുത്പാദക പാടശേഖര സമിതിയുടെ അപേക്ഷമാനിച്ചാണിത്. ജിയോളജിക്കല്‍ ഐഡന്റിഫിക്കേഷന്‍ രജിസ്ട്രേഷനുള്ള പൊക്കാളിനെല്ല് പ്രധാനമായും എറണാകുളം, ആലപ്പുഴ, തൃശ്ശൂര്‍, കണ്ണൂര്‍ ജില്ലകളിലാണ് കൃഷിചെയ്യുന്നത്. 25,000 ഹെക്ടര്‍ പാടശേഖരത്ത് കൃഷിചെയ്തിരുന്ന പൊക്കാളി ശോഷിച്ച് 5,000 ഹെക്ടറില്‍ താഴെമാത്രമാണുള്ളത്.
ജൈവവൈവിധ്യത്താല്‍ സമൃദ്ധമായ പൊക്കാളി നെല്‍കൃഷി പ്രത്യേക ആവാസവ്യവസ്ഥയിലാണ് വളരുന്നത്. പൊക്കാളിയുടെ ഔഷധഗുണമേന്മയും രുചിയും ജൈവസമ്പൂര്‍ണതയും കണക്കിലെടുത്ത് 2007-ല്‍ കേന്ദ്രസര്‍ക്കാര്‍ ജി.ഐ. സര്‍ട്ടിഫിക്കേഷന്‍ നല്‍കിയിരുന്നു. തനത് നെല്ലിനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടും വിപണിയില്‍ പൊക്കാളിക്ക് വേണ്ടത്ര പരിഗണന കിട്ടിയിട്ടില്ല.
പൊക്കാളിയെ ലോകം മുഴുവന്‍ പരിചയപ്പെടുത്തുന്നതിനും അതുവഴി കൂടുതല്‍ പാടശേഖരങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനും പുതിയ പ്രചാരണരീതിയിലൂടെ കഴിയുമെന്ന് കടമക്കുടി പൊക്കാളി നെല്ലുത്പാദക പാടശേഖര സമിതി സെക്രട്ടറി കെ.എ. തോമസ് പറഞ്ഞു. കടമക്കുടി കുഡുംബി സേവാസംഘം ഹാളില്‍ നടക്കുന്ന കര്‍ഷകക്കൂട്ടായ്മ കെ.എന്‍. ഉണ്ണികൃഷ്ണന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. സ്‌പെഷ്യല്‍ കവറിന്റെയും സ്റ്റാമ്പിന്റെയും പ്രകാശനം മധ്യമേഖലാ പോസ്റ്റുമാസ്റ്റര്‍ ജനറല്‍ മറിയാമ്മ തോമസ് നിര്‍വഹിക്കും. കളക്ടര്‍ ജാഫര്‍ മാലിക് മുഖ്യപ്രഭാഷണം നടത്തും.
Content Highlights: postal department to release a stamp to make aware of how important pokkali rice is
Published: 30 Mar 2022, 10:45 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented