രാജവെമ്പാലയടക്കമുള്ള ഉരഗ ജീവിവര്‍ഗ്ഗങ്ങളുടെ 21 ശതമാനവും വംശനാശ ഭീഷണിയില്‍  


ഉരഗ ജീവിവര്‍ഗ്ഗങ്ങളില്‍ വംശനാശ ഭീഷണി നേരിടുന്നവയില്‍ ഏറിയ പങ്കും മുതലകളും കടലാമകളുമാണ്.

രാജവെമ്പാല | Photo-UNI

രാജവെമ്പാലയടക്കമുള്ള ഉരഗ ജീവിവര്‍ഗ്ഗങ്ങള്‍ വംശനാശത്തിന്റെ വക്കില്‍. കാലാവസ്ഥാ വ്യതിയാനം പോലെയുള്ള ഘടകങ്ങള്‍ മൂലം അഞ്ചിലൊന്ന് വരുന്ന ഉരഗ ജീവിവര്‍ഗ്ഗങ്ങള്‍ ഇന്ന് വംശനാശത്തിന്റെ വക്കിലാണെന്നാണ് പുതിയ പഠനങ്ങള്‍ നല്‍കുന്ന സൂചന. നേച്വര്‍ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് 10,196 ഉരഗ ജീവിവര്‍ഗ്ഗങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്വറിന്റെ (ഐയുസിഎന്‍) മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി നടത്തിയ വിലയിരുത്തലിലാണ് 1,829 ഉരഗ ജീവിവര്‍ഗ്ഗങ്ങളും വംശനാശഭീഷണി നേരിടുന്നുവെന്ന് കണ്ടെത്തിയത്. ഉരഗ ജീവികളുടെ 21 ശതമാനം വരുമിത്.

ലോകത്തിലാദ്യമായിട്ടാണ് ഇത്തരത്തില്‍ ഉഷ്ണ രക്ത ജീവികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ടുള്ള പഠനങ്ങള്‍ നടത്തുന്നത്. മറ്റ് ജീവിവര്‍ഗ്ഗങ്ങളുടെ വംശനാശവുമായി ബന്ധപ്പെട്ടുള്ള ധാരാളം പഠനങ്ങള്‍ ഇതിനോടകം നടന്നിട്ടുണ്ട്. സസ്തനികളുടെ 25 ശതമാനം വരുന്നവ വംശനാശത്തിന് വിധേയമാകാനുള്ള സാധ്യതയുണ്ടെങ്കില്‍ പക്ഷികളുടെ 13 ശതമാനം ഭൂമിയില്‍ നിന്നും അപ്രത്യക്ഷമായേക്കുമെന്നാണ് പഠനങ്ങളിലൂടെ കണ്ടെത്തിയത്.

ഉരഗ ജീവിവര്‍ഗ്ഗങ്ങളില്‍ വംശനാശ ഭീഷണി നേരിടുന്നവയില്‍ ഏറിയ പങ്കും മുതലകളും കടലാമകളുമാണ്. മുതലകളുടെ 58 ശതമാനവും കടലാമകളുടെ 50 ശതമാനവും വംശനാശ ഭീഷണിയിലാണ്. ഇറച്ചിക്കായി വന്‍തോതില്‍ മുതലകള്‍ വേട്ടയാടുമ്പോള്‍ കടലാമകള്‍ പരമ്പരാഗത മരുന്ന് പോലെയുള്ള ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കപ്പെടുന്നു. പടിഞ്ഞാറന്‍ ആഫ്രിക്ക, വടക്കന്‍ മഡ്ഗാസ്‌കര്‍, കരീബിയിന്‍ എന്നിവിടങ്ങളിലുള്ള ഉരഗ ജീവിവര്‍ഗ്ഗങ്ങളാണ് വംശനാശ ഭീഷണി നേരിടുന്നവില്‍ ഏറെയും.

കാട്ടില്‍ വാസമുറപ്പിക്കുന്ന ഉരഗ ജീവിവര്‍ഗ്ഗങ്ങളെ അപേക്ഷിച്ച് മരുഭൂമിയിലുള്ളവ താരതമ്യേന വംശനാശ ഭീഷണി കുറവാണെന്നും കണ്ടെത്തി. കൃഷി ആവശ്യങ്ങള്‍ക്കായുള്ള ഭൂവിനിയോഗം, മരം മുറി, അധിനിവേശ വര്‍ഗ്ഗങ്ങള്‍, നഗരവത്കരണം എന്നിവയാണ് ഉരഗ ജീവിവര്‍ഗ്ഗങ്ങളുടെ വംശനാശ ഭീഷണിക്ക് പിന്നിലെ കാരണം. ഉരഗ ജീവിവര്‍ഗ്ഗങ്ങളുടെ 10 ശതമാനം വരുന്നവയുടെ വംശനാശ ഭീഷണിക്ക് കാരണം കാലാവസ്ഥാ വ്യതിയാനമാണ്. സസ്തിനകള്‍ക്കും, പക്ഷികള്‍ക്കുമായി നടത്തിയ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഒരു പരിധി വരെ ഉരഗ ജീവിവര്‍ഗ്ഗങ്ങള്‍ക്ക് ഗുണം ചെയ്തുവെന്നാണ് വിദ്ഗധര്‍ പറയുന്നത്. എന്നാല്‍ ചില ഉരഗ ജീവിവര്‍ഗ്ഗങ്ങള്‍ അടിയന്തിര സംരക്ഷണ പ്രാധാന്യം അര്‍ഹിക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Content Highlights: over 21 percentage of reptiles face the risk of extinction


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented