
ഇംഗ്ലണ്ടിലെ ന്യൂക്വേ മൃഗശാലയിലെ ഫെബേയ്ക്കും സാന്റിയാഗോയ്ക്കും ഉത്തരവാദിത്വം കൂടി. ന്യൂക്വേ മൃഗശാലയിലെ ആദ്യത്തെ മാതാപിതാക്കളാണ് ഇരുവരും. തലയിൽ മൃദുലമായ വെളുത്ത രോമങ്ങളോടുകൂടിയ കുരങ്ങുവർഗത്തിൽപ്പെടുന്ന കോട്ടൺ ടോപ് ടമാറിനുകളാണിവ.
2023-ൽ മൃഗശാലയിലെത്തിയ ഇരുവരും ഏപ്രിലിൽ ഇരട്ടക്കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതായി അധികൃതർ അറിയിച്ചു. വംശനാശഭീഷണി നേരിടുന്ന ഈ ജീവിവർഗം വടക്കൻ കൊളംബിയയിൽ മാത്രമാണ് കാണപ്പെടുന്നത്.
നെറ്റിയുടെ മുന്നിലേക്കും കഴുത്തിനു പിന്നിലേക്കും നീളത്തിൽ വളർന്നുകിടക്കുന്ന വെളുത്ത രോമമാണ് ഇവയ്ക്ക് കോട്ടൺ ടോപ് ടമാറിൻ എന്ന പേര് ലഭിക്കാൻ കാരണം. 2000-ൽ താഴെയാണ് ഇവയുടെ എണ്ണം. ഐയുസിഎൻ ചുവന്ന പട്ടികയിലുൾപ്പെട്ട ജീവിവർഗമാണിവ.
Content Highlights: twins born for cotton tamarins born in Newquay Zoo
Published: 06 May 2025, 02:53 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented