രണ്ടുകടൽ താണ്ടി, കിഴക്ക് ഒഡിഷാതീരത്തുനിന്നൊരു അദ്ഭുതയാത്ര. അവളെത്തിയത് ഇങ്ങ് മഹാരാഷ്ട്രാതീരത്തേക്കും. അതായത്, ഇന്ത്യൻ മഹാസമുദ്രവും അറബിക്കടലും കടന്നാണ് യാത്ര. ആകെ 3500 കിലോമീറ്റർ.
ഗഹിർമാതാ ബീച്ചിൽ 2021-ൽ ‘03233’ നമ്പറിൽ ടാഗ് ചെയ്ത ഒലിവ് റിഡ്ലി വിഭാഗത്തിൽപ്പെടുന്ന ആമയെയാണ് 2025 ജനുവരിയിൽ മഹാരാഷ്ട്രയിലെ ഗുഹഗർ തീരത്ത് കണ്ടെത്തിയത്.
ആദ്യമായാണ് ഈ ഇനം ആമകളുടെ ഇത്തരമൊരു കുടിയേറ്റം റിപ്പോർട്ട് ചെയ്യുന്നതെന്നാണ് വിലയിരുത്തൽ. സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ഗവേഷകരാണ് ആമകളെ അന്ന് ടാഗ് ചെയ്തത്. ഡിസംബറിനും മാർച്ചിനും ഇടയിൽ പൊതുവേ ഇവയെ വ്യത്യസ്തതീരങ്ങളിൽ കാണാറുണ്ടെങ്കിലും ഇതാദ്യമാണ് കിഴക്കുനിന്ന് പടിഞ്ഞാറേക്കൊരു കുടിയേറൽ. ഇരുപ്രദേശത്തെയും ആമകൾ തമ്മിൽ ബന്ധമുണ്ടെന്നതിന്റെ സൂചന ഇത് നൽകുന്നെന്നാണ് നിരീക്ഷണം.
വംശനാശഭീഷണി നേരിടുന്ന ജീവിവിഭാഗമാണിവ. ഫെബ്രുവരിയിൽ ലക്ഷക്കണക്കിന് കടലാമകൾ പ്രജനനത്തിനായി ഒഡിഷാതീരത്തെത്തിയത് ശ്രദ്ധനേടിയിരുന്നു.
Content Highlights: olive ridley turtle travels from odisha to maharastra coast
Published: 16 Apr 2025, 09:59 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented