
ന്യൂഡല്‍ഹി: തലസ്ഥാന നഗരത്തിനു ശ്വാസം മുട്ടുന്നു. കണ്ണുനീറ്റലും ശ്വാസതടസ്സവും ചുമയും പരക്കെ. കാലാവസ്ഥാ മാറ്റത്തിനൊപ്പം വായുമലിനീകരണത്തിന്റെയും പിടിയിലായ ഡല്‍ഹിയും പരിസരങ്ങളും ഗ്യാസ് ചേംബറിനു സമാനമായി.
ശ്വാസകോശരോഗികളുടെ പ്രവാഹത്തില്‍ ആശുപത്രികള്‍ നിറയുന്നു. സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിട്ടുണ്ടെങ്കിലും കുട്ടികളും ദുരിതത്തില്‍നിന്ന് മോചിതരല്ല.
പഞ്ചാബിലും പരിസരത്തും വൈക്കോല്‍ കത്തിക്കലുണ്ടാക്കുന്ന വായു മാലിന്യത്തിന് പുറമേ, ദീപാവലി സമയത്തെ പടക്കംപൊട്ടിക്കലും ചേര്‍ന്നപ്പോള്‍ വായു നിലവാര സൂചിക പലപ്പോഴും 400 കടന്നു. അതിഗുരുതര വിഭാഗത്തിലാണ് ഡല്‍ഹിയിപ്പോള്‍.
നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം എന്നീ പ്രദേശങ്ങളിലും സ്ഥിതി ഗുരുതരം. ചൂടില്‍നിന്ന് തണുപ്പിലേക്ക് കടക്കുന്ന നവംബറില്‍ വായുമലിനീകരണം കൂടിയായപ്പോള്‍ ജനജീവിതം കടുത്ത ബുദ്ധിമുട്ടിലായി. കഴിഞ്ഞ രണ്ടാഴ്ചയായി നഗരത്തിലും പരിസരങ്ങളിലും വായുനിലവാര സൂചിക 300-ലായിരുന്നു. എന്നാല്‍, ദീപാവലിക്കുശേഷം 400 മുതല്‍ 500 വരെ എത്തി.
മോത്തിബാഗ്, ആര്‍.കെ. പുരം, വിവേക് വിഹാര്‍, ദ്വാരക, ലോധി റോഡ്, നെഹ്രുനഗര്‍, ആനന്ദ് വിഹാര്‍ തുടങ്ങിയ പ്രദേശങ്ങള്‍ ഗുരുതരാവസ്ഥയിലാണ്. പുകമഞ്ഞ് നേരിടാന്‍ 200 സ്മോഗ് ഗണ്ണുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് ഡല്‍ഹി സംസ്ഥാന പരിസ്ഥിതിമന്ത്രി ഗോപാല്‍ റായി പറഞ്ഞു.
ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍മൂലം 15 മുതല്‍ 20 ശതമാനംവരെ രോഗികള്‍ അധികമായി ആശുപത്രികളിലെത്തുന്നുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ആസ്ത്മ ഉള്ളവര്‍ക്ക് പ്രയാസമുള്ള ഘട്ടമാണിതെന്ന് ഡല്‍ഹി എയിംസിലെ പള്‍മണറി വകുപ്പ് പ്രൊഫസര്‍ ഡോ. കരണ്‍ മദന്‍ പറഞ്ഞു.
Content Highlights: no relief from pollution delhi air remians very poor
Published: 08 Nov 2024, 07:41 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented