പെന്‍ഗ്വിനുകളിലെ ഭീമന്മാര്‍; എംപറര്‍ പെന്‍ഗ്വിനുകളുടെ പുതിയ കോളനി കണ്ടെത്തി


2005-ലെ ഡോക്യുമെന്ററിയായ 'മാര്‍ച്ച് ഓഫ് ദി പെന്‍ഗ്വിസ്' ലൂടെയാണ് എംപറര്‍ പെന്‍ഗ്വിനുകള്‍ ആഗോള ശ്രദ്ധയാകര്‍ഷിക്കുന്നത്. 2006-ല്‍ പുറത്തിറങ്ങിയ അനിമേറ്റഡ് ചിത്രമായ ഹാപ്പി ഫീറ്റ് പറയുന്നതും ഇവരുടെ കഥ

എംപറർ പെൻഗ്വിന്റെ കുഞ്ഞുങ്ങൾ | Photo: Twitter/https://twitter.com/i/events

ലണ്ടന്‍: വന്‍തോതില്‍ വംശനാശ ഭീഷണി നേരിടുന്ന എംപറര്‍ പെന്‍ഗ്വിനുകളുടെ കോളനി കണ്ടെത്തി. ഉപഗ്രഹ സാങ്കേതിക വിദ്യയായ സാറ്റ്‌ലൈറ്റ് മാപ്പിങ് ഉപയോഗിച്ചാണ് കണ്ടെത്തല്‍. എംപറര്‍ പെന്‍ഗ്വിനുകളുടേതായി ഏറ്റവും ഒടുവില്‍ കണ്ടെത്തിയ കോളനി കൂടിയാണിത്. ബ്രിട്ടീഷ് അന്റാര്‍ട്ടിക്ക് സര്‍വേയുടെ (ബി.എ.എസ്.) റിപ്പോര്‍ട്ട് പുറത്തു വന്നതോടെ അന്റാര്‍ട്ടിക്കന്‍ തീരപ്രദേശത്ത് 66 കോളനികള്‍ ഉള്ളതായും കരുതപ്പെടുന്നു. അന്റാര്‍ട്ടിക്കയിലെ തദ്ദേശീയരായ ഇവര്‍ പെന്‍ഗ്വിന്‍ വിഭാഗത്തിലെ ഭീമന്മാര്‍ കൂടിയാണ്.

ജീവിക്കാനായി മഞ്ഞുപാളികള്‍ അത്യന്താപേക്ഷിതമായ പെന്‍ഗ്വിന്‍ വിഭാഗക്കാര്‍ കൂടിയാണിവര്‍. വന്‍തോതില്‍ അംഗസംഖ്യ കുറയുന്നതിനാല്‍ ഇതു സംബന്ധിച്ച് കഴിഞ്ഞ വര്‍ഷം യു.എസ്. ഫിഷ് ആന്‍ഡ് വൈല്‍ഡ്‌ലൈഫ് സര്‍വ്വീസ് അപായമണി മുഴക്കിയിരുന്നു. നിലവിലുള്ള സാഹചര്യങ്ങള്‍ തുടരുകയാണെങ്കില്‍ എംപറര്‍ പെന്‍ഗ്വിനുകളുടെ 80% കോളനികളും നൂറ്റാണ്ടിന്റെ അവസാനത്തോടെ വംശനാശത്തിലെന്നുമാണ്‌ കരുതപ്പെടുന്നത്. പടിഞ്ഞാറന്‍ അന്റാര്‍ട്ടിക്കയിലെ വെര്‍ലെജര്‍ പോയിന്റിലുള്ള ഗ്വാനോ എന്നയിടത്താണ് പുതിയ കോളനി കണ്ടെത്തിയത്.

500-ഓളം വരുന്ന എംപറര്‍ പെന്‍ഗ്വിനുകളെ പ്രദേശത്ത് കണ്ടെത്തിയിട്ടുണ്ട്. ഉപഗ്രഹ ദൃശ്യങ്ങളില്‍ എംപറര്‍ പെന്‍ഗ്വിനുകളുടെ സാന്നിധ്യം തിരിച്ചറിയപ്പെടണമെന്നില്ല. യൂറോപ്യന്‍ യൂണിയന്റെ കോപ്പര്‍നിക്കെസ് സെന്റിനെല്‍ 2 സാറ്റ്‌ലൈറ്റ് മിഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ മക്‌സാര്‍ വേള്‍ഡ് വ്യൂ 3 ഉപഗ്രഹത്തിലേതുമായി താരതമ്യപ്പെടുത്തിയാണ് കോളനിയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. കണ്ടെത്തല്‍ കൗതുകമുണര്‍ത്തുന്നതാണെങ്കിലും വെല്ലുവിളികള്‍ നിറഞ്ഞതാണെന്ന് ബി.എ.എസ്. വിദ്ഗധനായ പീറ്റര്‍ ഫ്രെറ്റ്‌വെല്‍ അഭിപ്രായപ്പെട്ടു. കണ്ടെത്തല്‍ നല്ലതായി കരുതപ്പെടുന്നെങ്കിലും കോളനി ചെറുതാണെന്നും മഞ്ഞുപാളി ശോഷണം നേരിടുന്ന മേഖലയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എംപറര്‍ പെന്‍ഗ്വിനുകളെ കുറിച്ചുള്ള പഠനങ്ങള്‍ ശ്രമകരമാണെന്നാണ് വിദ്ഗധരടക്കം പറയുന്നത്. വളരെ വിദൂരമായ പ്രദേശങ്ങളില്‍ കഴിയുന്ന ഇവ പലപ്പോഴും അതിശൈത്യത്തിലാവും ഉപജീവനം സാധ്യമാക്കുക. അതായത് മൈനസ് 60 ഡിഗ്രി സെല്‍ഷ്യസോളം. പെന്‍ഗ്വിന്‍ ഗ്വാനോകള്‍ക്ക് വേണ്ടി 15 വര്‍ഷത്തോളമായി തിരച്ചലിലായിരുന്നു ബിഎഎസ് ഗവേഷകര്‍. പെന്‍ഗ്വിനുകളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകാന്‍ ഉപഗ്രഹ സാങ്കേതിക വിദ്യ സഹായകരമായതായും കരുതപ്പെടുന്നു. ഇതേ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് അന്റാര്‍ട്ടിക്കയിലെ ഏറ്റവും വലിയ രണ്ടാമത്തെ എംപറര്‍ കോളനിയിലുണ്ടായ പ്രജനന പരാജയം കണ്ടെത്തുന്നത്.

2016 മുതല്‍ 2019 വരെയുള്ള മൂന്ന് വര്‍ഷ കാലയളവില്‍ പെന്‍ഗ്വിന്‍ കുഞ്ഞുങ്ങളില്‍ പലതും ചത്തൊടുങ്ങുകയാണ് ചെയ്തത്. കടല്‍ മഞ്ഞുപാളികളുണ്ടായ ശോഷണവും മറ്റുമാണ് മരണകാരണമായി വിലയിരുത്തപ്പെടുന്നത്. 2005-ലെ ഡോക്യുമെന്ററിയായ 'മാര്‍ച്ച് ഓഫ് ദി പെന്‍ഗ്വിസ്' ലൂടെയാണ് എംപറര്‍ പെന്‍ഗ്വിനുകള്‍ ആഗോള ശ്രദ്ധയാകര്‍ഷിക്കുന്നത്. 2006-ല്‍ പുറത്തിറങ്ങിയ അനിമേറ്റഡ് ചിത്രമായ ഹാപ്പി ഫീറ്റും എംപറര്‍ പെന്‍ഗ്വിനുകളുടെ കഥയാണ് വരച്ചുകാട്ടുന്നത്.

Content Highlights: new colony of emperor penguins have been found in Antarctica


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


shashi tharoor, droupadi murmu

1 min

രാഷ്ട്രപതിയിലൂടെ BJP അടുത്ത തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നു; ദ്രൗപദി മുര്‍മുവിനെതിരെ ശശി തരൂര്‍

Jan 31, 2023


chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023

Most Commented