3540 കി.മീ സഞ്ചരിച്ച് മഞ്ഞില്‍നിന്ന് മണലിലെത്തി പെന്‍ഗ്വിന്‍
ഒരു പെന്‍ഗ്വിന്‍ ആയിരത്തോളം കിലോമീറ്ററുകള്‍ സഞ്ചരിക്കുന്നതിനെ കുറിച്ച് നിങ്ങള്‍ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? എന്നാല്‍ അങ്ങനെയൊരു പെന്‍ഗ്വിന്‍ ഓസ്ട്രേലിയന്‍ കടല്‍ തീരത്ത് സന്ദര്‍ശകനായി എത്തിയിരിക്കുകയാണ്. അന്റാര്‍ട്ടിക്കയില്‍ നിന്ന് 3500-ഓളം കിലോമീറ്റര്‍ സഞ്ചരിച്ചാണ് ഈ അതിഥി ഓസ്ട്രേലിയയില്‍ എത്തിച്ചേര്‍ന്നത്.
കടല്‍ പക്ഷിയേക്കാള്‍ വലുപ്പമുള്ള ഈ എംപറന്‍ പെന്‍ഗ്വിനെ വെസ്റ്റേണ്‍ ഓസ്ട്രേലിയയിലെ ഓഷ്യന്‍ ബീച്ചിലാണ് കണ്ടെത്തിയത്. അന്റാര്‍ട്ടിക്കയില്‍ നിന്ന് 3540 കിലോമീറ്ററിലിധികം വടക്കായി സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ഓഷ്യന്‍ ബീച്ച്. ഇത്രയും ദൂരം പെന്‍ഗ്വിന്‍ എങ്ങനെ സഞ്ചരിച്ചു എന്നത് ശാസ്ത്രജ്ഞരെ പോലും അതിശയിപ്പിക്കുകയാണ്. സമുദ്രത്തിലൂടെ ഭക്ഷണം തേടിപ്പോകുന്നതിനിടയില്‍ ജലപ്രവാഹത്തിന്റെ ദിശ മാറിയതിനാലാവാം പെന്‍ഗ്വിന്‍ ഇത്രയും ദൂരം സഞ്ചരിച്ചെത്തിയതെന്നാണ് ഗവേഷകരുടെ അനുമാനം. നിലവില്‍ പോഷകാഹാരക്കുറവുള്ള പെന്‍ഗ്വിന്‍ വന്യജീവി പരിപാലന കേന്ദ്രത്തിലാണുള്ളത്. പുനരവിധാവസത്തിന് ഇനിയും ദിവസങ്ങളെടുക്കും.
Content Highlights: a penguin finds Itself on an australian beach
Published: 11 Nov 2024, 07:42 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented