അന്തരീക്ഷമലിനീകരണം ഏറ്റവും രൂക്ഷമായിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. തലസ്ഥാന നഗരമായ ഡൽഹിയും സാമ്പത്തിക തലസ്ഥാനമായ മുംബൈയും വിഷപ്പുകയിൽ നിന്ന് ഇനിയും മുക്തമായിട്ടില്ല. ദിനംപ്രതി വായുമലിനീകരണതോത് ഉയർന്നുക്കൊണ്ടിരിക്കുകയാണ്. 'മരണത്തെ പറ്റിക്കുന്നവന്‍' എന്നറിയിപ്പെടുന്ന അമേരിക്കൻ സം​രംഭകനായ ബ്രയാൻ ജോൺസൺ എക്സിൽ പങ്കുവെച്ച കുറിപ്പ് ഇന്ത്യൻ ന​ഗരങ്ങളിലെ വായു​ഗുണനിലവാരസ്ഥിതിയുടെ പരിതാപകരവസ്ഥ ചൂണ്ടികാണിക്കുകയാണ്. എൻ്റെ തൊണ്ടയും കണ്ണും കത്തുകയാണെന്നാണ് അദ്ദേഹം എക്സിൽ കുറിച്ചത്.

To advertise here,

തൻ്റെ "ഡോണ്ട് ഡൈ" എന്ന പുസ്തകത്തിൻ്റെ പ്രചരണാർത്ഥമാണ് ബ്രയാൻ ജോൺസൺ ഇന്ത്യയിലെത്തിയത്. "ഞാൻ ഇന്നലെ മുംബൈയിൽ എത്തി, ഹോട്ടൽ മുറിയിൽ എയർ പ്യൂരിഫയറുകൾ ഉപയോഗിക്കുന്നു. പുറത്ത് N95 മാസ്‌കും.. എൻ്റെ തൊണ്ടയും കണ്ണും കത്തുകയാണ്.  ഇത് വളരെ ഗുരുതരമായ സ്ഥിതിയാണ്," ജോൺസൺ എക്‌സിൽ കുറിച്ചു. വായു മലിനീകരണം ഉണ്ടാക്കുന്ന ആരോഗ്യപരമായ ആഘാതത്തെക്കുറിച്ച് ഇന്ത്യൻ വംശജനായ വെഞ്ച്വർ ക്യാപിറ്റലിസ്റ്റ് ദീദി ദാസ് പങ്കുവെച്ച പോസ്റ്റിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

"ഞാൻ ഇന്ത്യയിൽ ആയിരിക്കുമ്പോൾ, എൻ്റെ കണ്ണുകൾ കൂടുതൽ നിറയുന്നു. കൂടുതൽ മൂക്ക് ചീറ്റുന്നു. ആളുകൾ കൂടുതൽ ചുമക്കുന്നു. ഒരു വലിയ ആരോഗ്യ പ്രതിസന്ധിയിലാണ് നാം ജീവിക്കുന്നത്." ദീദി ദാസ് പോസ്റ്റ് ചെയ്തു.

നാല്‍പ്പത്തിയേഴാം വയസ്സില്‍ യുവത്വം നിലനിര്‍ത്താന്‍ കോടികള്‍ ചെലവിടുന്ന അമേരിക്കന്‍ ശതകോടീശ്വരനാണ് ബ്രയാന്‍ ജോണ്‍സൻ. വര്‍ഷം 16 കോടി രൂപയാണ്  ബ്രയാന്‍ തന്റെ പരീക്ഷണത്തിനായി ചിലവിടുന്നത്. കടുത്ത ഭക്ഷണ ക്രമത്തിലൂടേയും ജീവിതചര്യയിലൂടേയും തനിക്ക് അഞ്ചുവയസ്സോളം കുറഞ്ഞെന്ന് കഴിഞ്ഞ വര്‍ഷം ബ്രായന്‍ വെളിപ്പെടുത്തിയിരുന്നു.

കഴിഞ്ഞവര്‍ഷമാണ് പ്രൊജക്ട് ബ്ലൂ പ്രിന്റ് എന്നുവിളിക്കുന്ന പദ്ധതിയിലൂടെ പ്രായം കുറയ്ക്കല്‍ പ്രക്രിയ തുടങ്ങിയ വിവരം ബ്രയാന്‍ പങ്കുവെച്ചത്. ചികിത്സ തുടങ്ങിവെച്ച തനിക്ക് ഇപ്പോള്‍ പതിനെട്ടുകാരന്റെ ശാരീരിക പ്രകൃതിയും മുപ്പത്തിയേഴുകാരന്റെ ഹൃദയവും ഇരുപത്തിയെട്ടുകാരന്റെ ചര്‍മവുമാണ് ഉള്ളതെന്ന് ബ്രയാന്‍ പറഞ്ഞിരുന്നു. 

കൗമാരക്കാരനായ മകനില്‍ നിന്ന് രക്തം കൈമാറ്റം ചെയ്ത ബ്രയാന്‍ നൂറിലധികം സപ്ലിമെന്റുകളാണത്രേ ദിവസവും എടുക്കുന്നത്. മാത്രമല്ല ദിവസവും ശരീരത്തിലെ കൊഴുപ്പിന്റെ അളവ് പരിശോധിക്കുകയും ചെയ്യുന്നുണ്ട്.  മുപ്പതോളം ഡോക്ടര്‍മാരുടെ സംഘത്തേയും നിയോഗിച്ചിട്ടുണ്ട്.