തളിപ്പറമ്പ്: ഇറ്റലിയിലെ ടോറിനോ സർവകലാശാലയിൽ നടന്ന പരിസ്ഥിതിപ്രവർത്തകരുടെ അന്താരാഷ്ട്ര സെമിനാറിൽ കുപ്പംപുഴ മാതൃകയായി അവതരിപ്പിച്ചു. കില മുൻ ഡയറക്ടർ ഡോ. പി.പി. ബാലനാണ് ഇതിന് മുൻകൈയെടുത്തത്.
ഇറ്റലിയിലെ പ്രധാന നദിയായ പോ നദി മലിനമായിക്കൊണ്ടിരിക്കുന്ന അവസ്ഥയിൽ അക്കാദമിക് സ്ഥാപങ്ങളുടെ നേതൃത്വത്തിൽ നല്ല മാതൃകകൾ കണ്ടെത്തി പ്രചരിപ്പിക്കുകയായിരുന്നു സെമിനാറിന്റെ പ്രധാന ലക്ഷ്യം. 'പോ' നദിയുടെ സംരക്ഷണം ചർച്ചാവിഷയമായപ്പോഴാണ് കുപ്പം പുഴയെക്കുറിച്ചും അവയുടെ മലിനകരണം തടയനായി പുഴയോര ജനകീയ കമ്മിറ്റി രൂപവത്കരിച്ച് ചെയ്ത പ്രവർത്തനങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചത്. ഏതൊരു നദിയും സരക്ഷിക്കാനായി ആദ്യം പ്രദേശികജനങ്ങളുടെ സഹായവും സഹകരണവുമുണ്ടെങ്കിൽ മലിനീകരണം തടയാനാകുമെന്ന് അവർക്ക് മനസ്സിലാവുകയും ഈ നിർദേശം സ്വീകരിക്കുകയും ചെയ്തെന്ന് ഡോ. പി.പി. ബാലൻ പറഞ്ഞു.
കിലയുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ 'പുഴയൊഴുകാൻ കനിവുണരാൻ' എന്ന പരിപാടിയെപ്പറ്റിയും സെമിനാറിൽ വിശദീകരിച്ചിരുന്നു. തളിപ്പറമ്പ് നഗരസഭയും സമീപപ്രദേശത്തെ ഏഴ് പഞ്ചായത്തുകളും ചേർന്നുനടത്തിയ പ്രവർത്തനമാണ് യോഗത്തിൽ അവതരിപ്പിച്ചു. വാർഡ്തല ജനകീയകമ്മിറ്റികളും പരിശീലനവും പ്രവർത്തനത്തിൽ മാധ്യമങ്ങളുടെ പങ്കും സെമിനാറിൽ ചർച്ചചെയ്യപ്പെട്ടു. ചപ്പാരപ്പടവ് പഞ്ചായത്ത് നടപ്പിലാക്കിയ ജൈവവൈവിധ്യ സംരക്ഷണ പ്രവർത്തനവും വിശദീകരിച്ചു. ശേഷം ജനപങ്കാളിത്തോടെയുള്ള പ്രവർത്തനമാണ് അനിവാര്യമെന്നു സെമിനാർ വിലയിരുത്തത്തുകയായിരുന്നു. ഭൂട്ടാൻ, ഇൻഡൊനീഷ്യ, ബ്രസീൽ, അമേരിക്ക തുടങ്ങിയ രാജ്യംങ്ങളിൽനിന്ന് ഉൾപ്പെടെ നൂറോളം പ്രതിനിധികൾ സെമിനാറിൽ പങ്കെടുത്തിരുന്നു.
Published: 26 Sept 2025, 08:15 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented