അമുര്‍ ഫാല്‍ക്കണുകളുടെ  കൂട്ടം ഇത്തവണ വിരുന്നെത്തിയിരിക്കുന്നത് അരുണാചല്‍ പ്രദേശില്‍. തിരാപ് ജില്ലയിലാണ് നൂറ് കണക്കിന് വരുന്ന ഇവ വിരുന്നെത്തിയിരിക്കുന്നത്. തെക്കുകിഴക്കന്‍ സൈബീരിയയില്‍ നിന്നും 3,700 -ഓളം കിലോമീറ്ററുകള്‍ സഞ്ചരിച്ചാണ് ഇവയുടെ വരവ്. രണ്ടാഴ്ചയോളമാണ് അമുര്‍ ഫാല്‍ക്കണുകള്‍ ഇവിടെ ചെലവിടുക.ശേഷം കൂട്ടത്തോടെ സൗത്ത് ആഫ്രിക്ക ലക്ഷ്യമാക്കി  നീങ്ങുകയാണ് പതിവ്

To advertise here,

ജില്ലയിലെ മിന്റോങ്, വാക്ക തുടങ്ങിയ പ്രദേശങ്ങളിലും ഇവയുടെ സാന്നിധ്യം രേഖപ്പെടുത്തി. അമുര്‍ ഫാല്‍ക്കണുകള്‍ പ്രജനനത്തിനായി തെക്കുകിഴക്കന്‍ സൈബീരിയ, വടക്കന്‍ ചൈന തുടങ്ങിയ മേഖലകളെയാണ് ആശ്രയിക്കാറ്.  ഫാല്‍ക്കണ്‍ വര്‍ഗത്തിലെ ഇത്തിരിക്കുഞ്ഞന്മാരാണ് അമുര്‍ ഫാല്‍ക്കണുകള്‍

മനുഷ്യരുടെ ശല്യം കൂടാതെ പ്രദേശത്ത് തുടരാന്‍ ഫാല്‍ക്കണുകള്‍ക്ക് അവസരമൊരുക്കാനുള്ള ശ്രമത്തിലാണ് വനംവകുപ്പ് അധികൃതര്‍. പ്രദേശവാസികള്‍ ഇവയുടെ പ്രാധാന്യം മനസിലാക്കി സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും വനം വകുപ്പ് അധികൃതര്‍ പറയുന്നു. മലനിരകളില്‍ 1,090 മീറ്റര്‍ ഉയരത്തിലാണ് ഇവ വാസമുറപ്പിച്ചിരിക്കുന്നത്.കനത്ത മഴ ഇവയുടെ ആഹാരം തേടലിന് ബുദ്ധിമുട്ട് സൃഷ്ടിച്ചിരിക്കുകയാണ് ഇപ്പോള്‍. ഇതിന് പരിഹാരം കാണാനുള്ള തീവ്രശ്രമത്തിലാണ് വനംവകുപ്പ്