തിരുവനന്തപുരം:വിവിധ പക്ഷി വിഭാഗങ്ങളെ കുറിച്ചുള്ള ഭാവി പഠനങ്ങള്‍ക്കായി രാജ്യത്തെ ആദ്യ ബേര്‍ഡ് അറ്റ്‌ലസ് രൂപീകരിച്ചു. കേരള ബേര്‍ഡ് അറ്റ്‌ലസ് (കെ.ബി.എ) ഇത്തരത്തില്‍ രാജ്യത്ത് രൂപീകരിക്കപ്പെടുന്ന ആദ്യത്തെ ഒന്നാണ്. മൂന്ന് ലക്ഷത്തോളം വരുന്ന പക്ഷി വിഭാഗങ്ങളുടെ വിവരങ്ങള്‍ അറ്റ്‌ലസില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ആയിരത്തിലധികം വോളണ്ടിയര്‍മാരുടെ സഹായത്തോടെയായിരുന്നു വിവര ശേഖരണം. അപൂര്‍വമായി മാത്രം കണ്ടുവരുന്ന 197 പക്ഷിവിഭാഗങ്ങളും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 2015 മുതല്‍ 2020 വരെയുള്ള കാലഘട്ടമാണ് വിവരശേഖരണത്തിനായി തിരഞ്ഞെടുത്തത്.
കെ.ബി.എ ആധികാരികവും സുസ്ഥിരവുമായ വിവരങ്ങള്‍ വാഗ്ദാനം ചെയ്യുന്നുവെന്ന് കെ.ബി.എ സംസ്ഥാന തല കോ-ഓര്‍ഡിനേറ്റര്‍മാരിലൊരാളായ പി.ഒ നമീര്‍ അഭിപ്രായപ്പെട്ടു. "കെ.ബി.എ ആധികാരികവും സുസ്ഥിരവുമായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. നിലവിലെ സാഹചര്യമനുസരിച്ച് ഭാവി കാല പ്രവചനങ്ങള്‍ നടത്താനും അറ്റ്‌ലസ് ഉതകും. അടുത്ത വിവര ശേഖരണം നടക്കുക 2025 നും 2030 നും ഇടയിലായിരിക്കും.", അദ്ദേഹം പ്രതികരിച്ചു.
ഏഷ്യയിലെ ഏറ്റവും വലിയ ബേര്‍ഡ് അറ്റ്‌ലസായിട്ടാണ് ഇത് കണക്കാക്കപ്പെടുന്നത്.വിവരശേഖരണത്തില്‍ വംശനാശ ഭീഷണി ഏറ്റവും കൂടുതല്‍ നേരിടുന്നത് തീരപ്രദേശങ്ങളില്‍ വാസമുറപ്പിച്ച പക്ഷികളാണെന്ന് കണ്ടെത്തി. വിവിധ പാരിസ്ഥിതിക സിദ്ധാന്തങ്ങള്‍ പരീക്ഷിക്കുന്നതിനും ശാസ്ത്ര പിന്തുണയുള്ള സംരക്ഷണ നടപടികള്‍ സ്വീകരിക്കാനും അറ്റ്‌ലസ് ഉതകുമെന്നാണ് നിഗമനം. നാലോ അഞ്ചോ അംഗങ്ങള്‍ ഉള്‍പ്പെട്ട വോളണ്ടിയര്‍മാരെ സംസ്ഥാനത്തുടനീളമുള്ള 14 ജില്ലകളിലും വിന്യസിച്ചു. വിവരശേഖരണത്തില്‍ ഏറ്റവും കൂടുതല്‍ കണ്ടെത്തിയത് വൈറ്റ് ചീക്ക്ഡ് ബാര്‍ബെറ്റ്, ഹൗസ് ക്രോ എന്നിവയെയാണ്.
Content Highlights: first bird atlas created in india
Published: 24 Jan 2022, 12:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented