അടുത്ത 40 വർഷത്തിനുള്ളിൽ അംഗസംഖ്യ കുറയും; നിലനില്‍പ് അസാധ്യമായി എംപറർ പെന്‍ഗ്വിനുകള്‍


2 min read
Read later
Print
Share

അന്റാർട്ടിക്കയിൽ മാത്രം കണ്ടുവരുന്ന രണ്ട് പെൻ​​ഗ്വിൻ വിഭാ​ഗങ്ങളിലൊന്നായ എംപറർ പെൻഗ്വിനുകൾ ലോകത്തിൽ വെച്ചേറ്റവും വലിയ പെൻ​ഗ്വിൻ വിഭാ​ഗക്കാർ കൂടിയാണ്.

എംപറർ പെൻ​​ഗ്വിനുകൾ | Photo-By lin padgham - https://www.flickr.com/photos/linpadgham/2589167851/, CC BY 2.0, https://commons.wikimedia.org/w/index.php?curid=24627397

ന്റാർട്ടിക്കയിൽ മാത്രം കണ്ടുവരുന്ന എംപറർ പെൻ​ഗ്വിനുകൾ ഇന്ന് നേരിടുന്നത് കടുത്ത വംശനാശ ഭീഷണിയെന്ന് റിപ്പോർട്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റെ പരിണത ഫലമെന്നോണ്ണം അടുത്ത 30 മുതൽ 40 വർഷത്തിനുള്ളിൽ ഇവയുടെ അം​ഗസംഖ്യയിൽ കാര്യമായ മാറ്റങ്ങളുണ്ടായേക്കാമെന്ന് അർജന്റീൻ അന്റാർട്ടിക്ക ഇൻസ്റ്റിട്ട്യൂട്ടിലെ (ഐഎഎ) വിദ്​ഗധർ പറയുന്നു. ഭക്ഷ്യദൗർലഭ്യം പോലെയുള്ള കടുത്ത പ്രതിസന്ധികളിലൂടെയാണ് പെൻ​ഗ്വിൻ വിഭാ​ഗക്കാരായ എംപറർ പെൻ​ഗ്വിനുകൾ നിലവിൽ കടന്നു പോകുന്നത്.

അന്റാർട്ടിക്കയിൽ മാത്രം കണ്ടുവരുന്ന രണ്ട് പെൻ​​ഗ്വിൻ വിഭാ​ഗങ്ങളിലൊന്നായ എംപറർ പെൻഗ്വിനുകൾ ലോകത്തിൽ വെച്ചേറ്റവും വലിയ പെൻ​ഗ്വിൻ വിഭാ​ഗക്കാർ കൂടിയാണ്.

കാലാവസ്ഥാ വ്യതിയാനം മൂലമുള്ള മഞ്ഞ് പാളികളുടെ അഭാവം പെൻ​ഗ്വിനുകളുടെ പ്രത്യുത്പാദന ചക്രത്തെയും ബാധിക്കുന്നുവെന്നാണ് വിദഗ്ധർ പറയുന്നത്. സമുദ്രത്തിൽ കരയുമായി ബന്ധപ്പെട്ട് കിടക്കുന്ന മഞ്ഞുപാളികളിലാണ് പെൻഗ്വിനുകൾ മുട്ട വിരിയിക്കുന്നത്‌. ഇത്തരം മഞ്ഞുപാളികളുടെ അഭാവം തുടർച്ചയായുള്ള വർഷങ്ങളിൽ പ്രത്യുത്പാദനം നടക്കാതിരിക്കാനുള്ള കാരണമായി തീരുകയും അത് വഴി അം​ഗസംഖ്യ കുറയുന്നതിലേക്ക് നയിക്കുകയും ചെയ്യുന്നു..

മഞ്ഞുപാളികൾ വേ​ഗത്തിൽ ഉരുകുന്നതും ഇവയുടെ പ്രത്യുത്പാദന പ്രക്രിയയെ ബാധിക്കുന്നുണ്ട്. ഐസുരുകിയ പ്രദേശങ്ങളിലെ തണുത്ത വെള്ളത്തിൽ നീന്താനറിയും മുമ്പെ കുഞ്ഞുങ്ങൾ വീണ് ചാവുന്നതും ഇവയുടെ വംശവർധനവ് തടയുന്നുണ്ട്. അന്റാർട്ടിക്കയിലെ ഹാലി ബേ കോളനിയിൽ മൂന്ന് വർഷം തുടർച്ചയായ മുട്ട വിരിഞ്ഞുണ്ടായ കുഞ്ഞുങ്ങളെല്ലാം ഇത്തരത്തിൽ ഐസ് വെള്ളത്തിൽ വീണ് തണുപ്പിനെ പ്രതിരോധിക്കാനാവാതെ മുങ്ങിച്ചത്തത് ഇതിനുദാഹരണമാണ്.

വിനോദ സഞ്ചാര, മത്സ്യബന്ധ മേഖയിലുണ്ടായ കാതലായ മാറ്റങ്ങൾ പെൻ​​​ഗ്വിനുകളുടെ നിലനിൽപ് തടഞ്ഞ മറ്റു കാരണങ്ങളായി. ഇത് ഭക്ഷ്യദൗർലഭ്യമുണ്ടാക്കി. മാത്രവുമല്ല കാർബൺ ഡയോക്സെെഡ് ബഹിർ​ഗമനതോത് ഇതേ പടി തുടരുകയാണെങ്കിൽ എംപറർ പെൻ​ഗ്വിനുകളുടെ കോളനികളുടെ 81 ശതമാനവും 2100-ഓടെ വംശനാശത്തിന്റെ വക്കിലെത്തുമെന്നാണ് സയന്റിഫിക് കമ്മിറ്റി ഓൺ അന്റാർട്ടിക്ക റിസർച്ച് (എസ്‌സിഎആർ) റിപ്പോർട്ട് പറയുന്നത്.

കിഴക്കൻ അന്റാർട്ടിക്കയിലും റെക്കോഡ് അളവിൽ താപനില ഉയരുന്ന സാഹചര്യമാണുള്ളത്. ഈ അവസ്ഥയിൽ സാഹചര്യം അത്ര മോശമല്ലെങ്കിൽ കൂടി ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ പെൻ​​ഗ്വിനുകളുടെ അം​ഗസംഖ്യയിൽ 31 ശതമാനം കുറവ് രേഖപ്പെടുത്താനുള്ള സാഹചര്യവും ഉണ്ടെന്ന് വേൾഡ് വെെൽഡ് ലെെഫ് ഫൗണ്ടേഷൻ (ഡബ്ല്യു.ഡബ്ല്യു.എഫ്) ചൂണ്ടിക്കാട്ടുന്നു.

നിലവിൽ അന്റാർട്ടിക്കയിൽ 5,95,000-ഓളം പ്രായപൂർത്തിയായ എംപറർ പെൻ​​​ഗ്വിനുകൾ മാത്രമാണ് ശേഷിക്കുന്നത്. എംപറർ പെൻ​ഗ്വിനുകളെ പ്രത്യേക സംരക്ഷണ വിഭാ​ഗത്തിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ഇതിനോടകം ഉയർന്നു കഴിഞ്ഞു.

പ്രത്യുത്പാദന പ്രക്രിയ...

മറ്റ് പെൻ​ഗ്വിൻ വിഭാ​ഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഒരു മുട്ട മാത്രമാണ് എംപറർ പെൻ​ഗ്വിനുകളിടുക. പെൺ​ പെൻഗ്വിനുകൾ മുട്ടയിട്ട് ആൺ പെൻ​ഗ്വിനുകളെ ഏൽപ്പിച്ച് പോകും. ആഹാരം തേടിയായിരിക്കും പെൺ പെൻ​ഗ്വിനുകളുടെ പോക്ക്. ഇത്രയും കാലം മുട്ട ആൺ പെൻ​ഗ്വിനുകളാകും സംരക്ഷിക്കുക. 65 ദിവസത്തോളം ഇത് തുടരും. ശേഷം മുട്ട വിരിഞ്ഞുണ്ടാകുന്ന കുഞ്ഞിനെ പൗച്ചിൽ സംരക്ഷിക്കും. അമ്മ പെൻ​ഗ്വിൻ തിരികെ എത്തുമ്പോൾ കുഞ്ഞിനെ തിരികെ ഏൽപ്പിക്കുകയും ആഹാരം തേടി ആൺ പെൻ​​ഗ്വിനുകൾ പോകുകയും ചെയ്യും .

Content Highlights: emperor penguins at the risk of extinction

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Cheetah

1 min

'പ്രതീക്ഷിച്ചതിലും നന്നായി പോകുന്നു'; പ്രൊജ്ക്ട് ചീറ്റയെ കുറിച്ച് നമീബിയന്‍ സംഘടന 

Jun 6, 2023


Chimpanzee

1 min

അമ്പതാം പിറന്നാള്‍ ആഘോഷിച്ച് യൂറോപ്പിലെ ഏറ്റവും പ്രായംകൂടിയ ചിമ്പാന്‍സികളിലൊന്നായ കോകോ| Video

Jun 7, 2023


.

1 min

റിലയൻസ് ഫൗണ്ടേഷൻ ജില്ലയിലെ കടൽത്തീരങ്ങളിൽ  2250 തെങ്ങിൻ തൈകൾ വെച്ചു 

Jun 6, 2023

Most Commented