അന്റാര്‍ട്ടിക്കയുടെ തനത് വിഭാഗം; എംപറര്‍ പെന്‍ഗ്വിനുകള്‍ സംരക്ഷണ പട്ടികയിലേക്ക്‌


എംപറർ പെൻ​​ഗ്വിനുകൾ | Photo-By lin padgham - https://www.flickr.com/photos/linpadgham/2589167851/, CC BY 2.0, https://commons.wikimedia.org/w/index.php?curid=24627397

എംപറര്‍ പെന്‍ഗ്വിനുകളെ സംരക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നടപടിയുമായി അധികൃതര്‍. അന്റാര്‍ട്ടിക്കയുടെ തനത് പെന്‍ഗ്വിന്‍ വിഭാഗമായ ഇവയെ എന്‍ഡേന്‍ജേര്‍ഡ് സ്പീഷിസ് ആക്ടില്‍ (Endangered Species Act) ഉള്‍പ്പെടുത്തിയാകും സംരക്ഷിക്കുക. നിലവില്‍ സ്ഥിതി മോശമല്ലെങ്കിലും ഭാവിയില്‍ ഇവയുടെ എണ്ണം കുറയാനുള്ള സാധ്യതയുണ്ട്. കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെ അനന്തരഫലമായുള്ള ആഗോള താപനമാണ് ഇവിടെയും വില്ലനാകുന്നത്. ആഗോള താപന വര്‍ധനവ്‌ മഞ്ഞുരുകലിലേക്ക് നയിക്കുകയും ഇവയുടെ ജീവിത സാഹചര്യങ്ങളെ ബാധിക്കുകയും ചെയ്യുന്നു.

സമുദ്രത്തില്‍ കരയുമായി ബന്ധപ്പെട്ട് കിടക്കുന്ന മഞ്ഞുപാളികളിലാണ് ഇവ മുട്ട വിരിയിക്കുന്നത്. ഇത്തരം മഞ്ഞുപാളികളുടെ അഭാവം പ്രത്യുത്പാദനം നടക്കാതിരിക്കാനുള്ള കാരണമായി തീരുകയും അതുവഴി അംഗസംഖ്യ കുറയുന്നതിലേക്കുമെത്തുന്നു. അന്റാര്‍ട്ടിക്കയില്‍ 61 ഓളം എംപറര്‍ പെന്‍ഗ്വിന്‍ കോളനികളുണ്ട്. നിലവിലാകെ 6,25,000 മുതല്‍ 6,50,000 വരെ എംപറര്‍ പെന്‍ഗ്വിനുകളുണ്ടെന്നാണ് കണക്കാക്കുന്നത്.

Read More-അടുത്ത 40 വർഷത്തിനുള്ളിൽ അംഗസംഖ്യ കുറയും; നിലനില്‍പ് അസാധ്യമായി എംപറർ പെന്‍ഗ്വിനുകള്‍

ആഗോള താപനത്തിന്റെ അനന്തര ഫലമായി ഇന്ത്യന്‍ മഹാസമുദ്രം, പടിഞ്ഞാറന്‍ പസഫിക് സമുദ്രം എന്നിവിടങ്ങളിലുള്ള എംപറര്‍ കോളനികളിലെ 90 ശതമാനവും ഭീഷണി നേരിട്ടേക്കുമെന്നാണ് സൂചന. അതേ സമയം റോസ്, വെഡല്‍ സമുദ്രങ്ങളിലുള്ള എംപറര്‍ പെന്‍ഗ്വിനുകള്‍ താരതമ്യേന സുരക്ഷിതരാണെന്നും കണക്കാക്കപ്പെടുന്നുണ്ട്.

അന്റാര്‍ട്ടിക്കയില്‍ മാത്രം കണ്ടുവരുന്ന രണ്ട് പെന്‍ഗ്വിന്‍ വിഭാഗങ്ങളിലൊന്നായ എംപറര്‍ പെന്‍ഗ്വിനുകള്‍ ലോകത്തില്‍ വെച്ചേറ്റവും വലിയ പെന്‍ഗ്വിന്‍ വിഭാഗക്കാര്‍ കൂടിയാണ്. 2050 ഓടെ ഇവയുടെ അംഗസംഖ്യ 26 മുതല്‍ 47 ശതമാനം വരെയായി കുറയുമെന്നാണ് കരുതപ്പെടുന്നത്. യു.എസ് ഫിഷ് ആന്‍ഡ് വൈല്‍ഡ്‌ലൈഫ് സര്‍വീസായിരിക്കും ഇവയെ എന്‍ഡാന്‍ജേര്‍ഡ് സ്പീഷിസ് ആക്ട് പ്രകാരം സംരക്ഷണ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുക.

Content Highlights: emperor penguin to be added as protective species


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented