കാലാവസ്ഥാ വ്യതിയാനം മഴവില്ല് പ്രതിഭാസങ്ങള്‍ കൂടുതല്‍ സൃഷ്ടിക്കുമെന്ന് പഠനങ്ങള്‍. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ, അതായത് 2100 ഓടെ മഴവില്ല് ദിനങ്ങളില്‍ 5 ശതമാനത്തിന്റെ വര്‍ധനവ് രേഖപ്പെടുത്തും. 21-ാം നൂറ്റാണ്ടിന്റെ തുടക്കവുമായി താരതമ്യപ്പെടുത്തുമ്പോഴാണിത്.  

To advertise here,

ജലത്തുളളികള്‍ സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുമ്പോഴാണ് 'മഴവില്ല്' പോലെയുള്ള പ്രതിഭാസങ്ങളുണ്ടാവുന്നത്.  മനുഷ്യരുടെ പ്രവര്‍ത്തനങ്ങള്‍ നിലവില്‍ കാലാവസ്ഥാ വ്യതിയാനത്തിലേക്ക് സംഭാവന ചെയ്യുന്നുണ്ട്. ഫോസില്‍ ഇന്ധനങ്ങള്‍ പോലെയുള്ളവയുടെ ഉപയോഗം ഇതിന് ആക്കം കൂട്ടുന്നു. ഇത് മഴയുടെ തോതില്‍ വ്യതിയാനങ്ങള്‍ വരുത്തുകയും അതുവഴി മഴവില്ല് പ്രതിഭാസങ്ങള്‍ കൂടുതല്‍ ദൃശ്യമാകുമെന്നുമാണ് പഠനം നല്‍കുന്ന സൂചന.

കാലാവസ്ഥാ വ്യതിയാനം മഴവില്ലുകളെ എത്തരത്തിലാണ് ബാധിക്കുകയെന്ന ആദ്യമായി വിലയിരുത്തുന്ന പഠനം കൂടിയാണിത്. ഫ്‌ളിക്കറെന്ന സമൂഹമാധ്യമത്തിന്റെ സഹായവും ഇതിനായി തേടി. ലോകമെമ്പാടുമുള്ള വിവിധ പ്രദേശങ്ങളിലുള്ള ആളുകള്‍ അപ്ലോഡ് ചെയ്ത് മഴവില്ലുകളും അടിസ്ഥാന വിധേയമാക്കി. പതിനായിരക്കണക്കിന് ചിത്രങ്ങളാണ് ഇത്തരത്തില്‍ പരിശോധിക്കപ്പെട്ടത്. തുടര്‍ന്ന് റെയിന്‍ബോ പ്രെഡിക്ഷന്‍ മോഡലിന്റെ സഹായവും ഗവേഷകര്‍ തേടി. 

ദ്വീപ് പോലെയുള്ള പ്രദേശങ്ങളില്‍ മഴവില്ല് പ്രതിഭാസങ്ങള്‍ കൂടുതലായി രേഖപ്പെടുത്തിയെന്നുമാണ് പഠനം കണ്ടെത്തിയത്. ദ്വീപ് പോലെ വെള്ളത്താല്‍ ചുറ്റപ്പെട്ട പ്രദേശങ്ങള്‍ ഇത്തരം പ്രതിഭാസങ്ങള്‍ക്ക് അനുയോജ്യമാണെന്നാണ് വിദ്ഗധര്‍ പറയുന്നത്. മഴവില്ല് പ്രതിഭാസങ്ങള്‍ കൂടുതലായുള്ള ഹവ്വായിയന്‍ ദ്വീപുകളില്‍ പ്രതിവര്‍ഷമുണ്ടാകുന്ന മഴവില്ല് പ്രതിഭാസങ്ങളില്‍ വര്‍ധനവ് രേഖപ്പെടുത്തുമെന്നും കരുതപ്പെടുന്നു.