ആൽപ്സിലെ മഞ്ഞുരുകിയാൽ ഭൂമി കുലുങ്ങും. ആഗോളതാപനംകാരണമുണ്ടാകുന്ന കാലാവസ്ഥാ മാറ്റങ്ങൾ യൂറോപ്പിലെ ആൽപ്സ് പർവതനിരകളിൽ ഭൂകമ്പസാധ്യതയുണ്ടാക്കുന്നെന്ന് പഠനം. അന്തരീക്ഷതാപനില ഉയരുന്നതിന്റെ ഭാഗമായി ഹിമാനികൾ ഉരുകിയുണ്ടാകുന്ന വെള്ളം വിള്ളലുകളിലൂടെ ആഴത്തിലുള്ള പാറകളിൽ എത്തുന്നത് ഭൂകമ്പപ്രവർത്തനങ്ങളെ സ്വാധീനിക്കും.
വെള്ളത്തിന്റെ സംഭരണശേഷി കഴിയുമ്പോൾ അത് മർദം ചെലുത്തുന്നു. ഇത് ഭൂകമ്പത്തിനിടയാക്കുന്നു. എർത്ത് പ്ലാനറ്ററി സയൻസ് ലെറ്റേഴ്സിലാണ് പഠനം പ്രസിദ്ധീകരിച്ചത്. ആൽപ്സിലെ ഏറ്റവും ഉയരമുള്ള പർവതമായ മോണ്ട് ബ്ലാങ്കിലെ ഭൂകമ്പപ്രവർത്തനങ്ങളെ കേന്ദ്രീകരിച്ചാണ് പഠനം നടന്നത്.
2015-ലെ ഉഷ്ണതരംഗത്തിനുപിന്നാലെ ചെറിയ ഭൂകമ്പങ്ങൾ വർധിച്ചെന്ന് കണ്ടെത്തി. 2006 മുതൽ ശ്രദ്ധിക്കപ്പെടാത്ത 12,000-ത്തിലധികം ചെറുഭൂകമ്പങ്ങൾ ഇവിടെയുണ്ടായി. മഞ്ഞുരുകുന്നതാണ് ഇതിനുകാരണമെന്ന് പഠനം പറയുന്നു. ഹിമാലയ മേഖലയിലും സമാനസംഭവങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് നിരീക്ഷണം.
Content Highlights: climate change increases earthquake chances in alps
Published: 30 Jun 2025, 09:18 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented