കശ്മീര്‍ താഴ്വരയ്ക്ക് ഇനി അതിശൈത്യത്തിന്റെ 40 നാള്. വര്‍ഷത്തിലെ ഏറ്റവും തണുപ്പുള്ള കാലാവസ്ഥയായ ചില്ലായ് കലാനിലേക്ക് പ്രവേശിച്ചിരിക്കുകയാണ് കശ്മീര്‍. വിനോദസഞ്ചാരികളുടെ പ്രിയ ഇടങ്ങളായ ദാല്‍ തടാകവും ശ്രീനഗറും പഹല്‍ഗാമും തണുത്തുറഞ്ഞുകഴിഞ്ഞു. ശ്രീനഗറില്‍ താപനില മൈനസ് എട്ട് ഡിഗ്രിയിലേക്ക് താഴ്ന്നു. ജനുവരി 31 വരെ ചില്ലായ് കലാന് നീണ്ടുനില്‍ക്കാമെന്നാണ് കാലാവസ്ഥാവകുപ്പിന്റെ പ്രവചനം.
വെള്ളിയാഴ്ച ശ്രീനഗറില്‍ മൈനസ് 8.5 ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില. 1974-നുശേഷം ഇവിടെ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ താപനിലയാണിത്. 1934 ഡിസംബര്‍ 13-ന് രേഖപ്പെടുത്തിയ മൈനസ് 12.8 ഡിഗ്രിയാണ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ താപനില. ചില്ലായ് കലാനുശേഷം തണുപ്പ് കുറഞ്ഞുതുടങ്ങുന്ന 'ചില്ലായ് ഖുര്‍ദ്' കാലവും 'ചില്ലായ് ബച്ചായും' പിന്നിട്ടാലേ കശ്മീരിന് സാധാരണ കാലാവസ്ഥയിലേക്ക് കടക്കാനാവൂ.
Content Highlights: chillai kalan in kashmir 40 days of extreme cold climate begins
Published: 24 Dec 2024, 07:51 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented