കാന്‍ബറ: ഓസ്‌ട്രേലിയന്‍ സംസ്ഥാനമായ വിക്ടോറിയയിലെ സംരക്ഷിതവിഭാഗത്തില്‍പ്പെട്ട കൊവാളകളെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്കെതിരെ കണ്‍സര്‍വേഷന്‍ റെഗുലേറ്റര്‍ 126 കുറ്റം ചുമത്തി.മൃഗങ്ങളെ ക്രൂരമായി പീഡിപ്പിച്ചതിന്റെ പേരിലാണിത്. 

To advertise here,

കഴിഞ്ഞകൊല്ലം ഫെബ്രുവരിയിലാണ് കേപ് ബ്രിഡ്ജ്വാട്ടറിലെ ഒരു മരത്തോട്ടം ഉടമസ്ഥന്റെ നേതൃത്വത്തില്‍ വെട്ടിത്തെളിച്ചത്. പിന്നാലെ 21 കൊവാളകളെ ചത്തനിലയില്‍ കണ്ടെത്തിയിരുന്നു. 49 എണ്ണത്തെ നിര്‍ജലീകരണവും പരിക്കും കാരണം പിന്നീട് ദയാവധം ചെയ്യുകയായിരുന്നു. 

കൊവാളകളുടെ നിലനില്പിന് അനിവാര്യമായ ബ്ലൂഗം മരങ്ങള്‍ മുറിച്ചുമാറ്റിയതോടെ അവയുടെ ആവാസവ്യവസ്ഥയ്ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചു.

ഭൂവുടമ പ്രദേശം വെട്ടിത്തെളിച്ച് മൃഗങ്ങളെ ഉപദ്രവിച്ചുകൊന്നെന്ന് കണ്ടെത്തിയതോടെയാണ് ഇത്രയധികം കുറ്റം ചുമത്തിയിരിക്കുന്നത്. ഒപ്പമുണ്ടായിരുന്ന കരാറുകാരനെതിരേയും കുറ്റം ചുമത്തിയിട്ടുണ്ട്. കുറ്റം തെളിയിക്കപ്പെട്ടാല്‍ പ്രതിക്കെതിരേ ഓരോ കുറ്റത്തിനും വലിയ പിഴയോ പരമാവധി 12 മാസത്തെ ജയില്‍ശിക്ഷയോ ലഭിക്കും.

Content Highlights: case aganist land owner who disturbed the habitat of koala