
ഒരു മരച്ചുവട്ടിൽ തന്റെ ഇണയുടെ ജിവനറ്റ ശരീരവുമയി വിലപിക്കുന്ന ഒരു കോലയുടെ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. മറ്റൊരു കോലയുടെ ശരീരത്തിൽ കെട്ടിപ്പിടിച്ച് ഇരിക്കുന്ന കോലയുടെ ദൃശ്യം ഹൃദയഭേദകമായ കാഴ്ചയാണ്.
സൗത്ത് ഓസ്ട്രേലിയൻ ആനിമൽ ചാരിറ്റി സംഘടനയായ കോല റെസ്ക്യൂ ആണ് വീഡിയോ ഷെയർ ചെയ്തത്. മുകളിലേക്ക് നോക്കി നെടുവീർപ്പിടുന്ന ആൺ കോല ജിവനറ്റുകിടക്കുന്ന പെൺകോലയുടെ മൃതദേഹത്തോട് ചേർന്നിരിക്കുന്നതാണ് വീഡിയോയിലുള്ളത്. നിരവധി പേരാണ് ഈ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.
കോലകളുടെ സഹാനുഭൂതിയും കരുതലും ഉള്ള സ്വഭാവം സ്ഥിരീകരിക്കുന്ന കാഴ്ചയാണിതെന്ന് രക്ഷാപ്രവർത്തകർ പറയുന്നു. ആൺ കോല തൻ്റെ മരിച്ചുപോയ ഇണയോട് പറ്റിനിൽക്കുന്ന കാഴ്ച മൃഗങ്ങളുടെ വികാരങ്ങളെക്കുറിച്ചുള്ള പൊതുവായ ധാരണകളെ തകർക്കുന്നതാണെന്ന് മൃഗസ്നേഹികൾ പറയുന്നു. വീഡിയോ പങ്കുവെച്ച പലരും ആൺ കോലയുടെ നഷ്ടത്തിൽ ദുഃഖം പ്രകടിപ്പിക്കുകയും അവൻ ദുഃഖത്തിൽനിന്ന് കരകയറുമെന്ന് പ്രതീക്ഷിക്കുന്നതായി അഭിപ്രായപ്പെടുകയും ചെയ്യുന്നുണ്ട്.
ആൺ കോലയെ സംരക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുകയും ആരോഗ്യവാനാണെന്ന് സ്ഥിരീകരിച്ച ശേഷം കാട്ടിലേക്ക് തിരികെവിടുകയും ചെയ്തു. പെൺ കോല ചത്തതിന് കാരണം വ്യക്തമല്ല. അസുഖത്തിൻ്റെയോ പരിക്കിൻ്റെയോ ദൃശ്യമായ ലക്ഷണങ്ങളൊന്നുമില്ലെന്നാണ് റെസ്ക്യൂ സംഘം വ്യക്തമാക്കുന്നത്.
Content Highlights: Koala hugs lifeless body of its mate in Australia
Published: 25 Feb 2024, 04:58 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented