ഗൂഡല്ലൂര്‍: മുതുമലയിലെ കുങ്കിയാനകള്‍ക്കും വിനോദസഞ്ചാരികള്‍ക്കും പാപ്പാന്മാര്‍ക്കും അരുമയാണ് അമ്മു എന്ന കുട്ടിയാന. അവളുടെ വികൃതിയാസ്വദിക്കാനായി മാത്രമെത്തുന്നവരുണ്ടിവിടെ.സ്‌നേഹത്തോടെ പെരുമാറുന്നവര്‍ അമ്മുവിന് രക്ഷിതാക്കളും കൂട്ടുകാരുമാണ്. 

To advertise here,

മൂന്നുവര്‍ഷംമുമ്പ് ഈറോഡിലെ സത്യമംഗലം വനത്തില്‍ ജനിച്ച 20 ദിവസംമാത്രം പ്രായമുള്ള ആനക്കുട്ടിയായിരുന്നു അമ്മു. തള്ളയാനയില്‍നിന്ന് അകന്നുപോയ കുട്ടിയാനയെ വനംവകുപ്പ് രക്ഷപ്പെടുത്തി മുതുമല ക്യാമ്പിലെത്തിച്ച് പരിപാലിക്കുകയായിരുന്നു.

ബൊമ്മനെന്ന കുങ്കിയാനയുടെ നേതൃത്വത്തിലായിരുന്ന കുട്ടിയാനയുടെ പരിപാലനം.മൃഗഡോക്ടര്‍മാരുടെ സംഘവും പരിപാലനത്തിന് നേതൃത്വം നല്‍കി.തുടര്‍ച്ചയായ പരിശീലനവും പരിപാലനവും അമ്മുവിനെ ഉഷാറാക്കി. ഇപ്പോള്‍ വിനോദസഞ്ചാരികളുടെ പ്രധാന ആകര്‍ഷണമാണ് ഈ കുട്ടിയാന.

Content Highlights: baby elephant ammu grabs attraction of tourists