മുദ്ര ജീവികളുടെ ശബ്ദവീചികള്‍ രേഖപ്പെടുത്തിയ ഓഡിയോ ലൈബ്രറിക്ക് തുടക്കമിടാന്‍ ശാസ്ത്രജ്ഞര്‍. തിരിച്ചറിയപ്പെട്ട രണ്ടര ലക്ഷത്തോളം സമുദ്ര ജീവികളില്‍ 126 സസ്തനികളും പ്രത്യേക ശബ്ദവീചികള്‍ പുറപ്പെടുവിക്കുന്നുണ്ട്.  ഗ്ലോബല്‍ ലൈബ്രറി ഓഫ് അണ്ടര്‍വാട്ടര്‍ ബയോളജിക്കല്‍ സൗണ്ട്സാണ് ലൈബ്രറിക്ക് പിന്നില്‍. തിമിംഗലം മുതല്‍ റെഡ് പിരാന വരെയുള്ളവയുടെ ശബ്ദമായിരിക്കും രേഖപ്പെടുത്തുക. 

To advertise here,

സമുദ്ര ആവാസവ്യവസ്ഥയുടെ ആരോഗ്യാവസ്ഥ വിലയിരുത്താന്‍ വേണ്ടിയായിരിക്കും ശബ്ദങ്ങള്‍ ശേഖരിക്കുക. ലോകത്തിലെ ഏറ്റവും വിപുലമായ ആവാസവ്യവസ്ഥയാണ് സമുദ്രത്തിലേത്. വംശനാശത്തിന് ഇരയാകുന്നതിന് മുമ്പ് നിലവിലുള്ള സമുദ്ര ജീവികളുടെ ശബ്ദം ശേഖരിക്കുന്നതും പദ്ധതിയുടെ ലക്ഷ്യങ്ങളിലൊന്നാണ്. നിലവില്‍ ഇത്തരം സമുദ്രജീവികളുടെ ശബ്ദങ്ങള്‍ രേഖപ്പെടുത്തിയ വെബ്‌സൈറ്റുകളുണ്ട്‌.

പുതിയ ഓഡിയോ ലൈബ്രറി വന്നാല്‍ ഒന്നിലേറെ വെബ്‌സൈറ്റുകളെ ആശ്രയിക്കേണ്ട സാഹചര്യമില്ലാതാകും. പവിഴപ്പുറ്റുകളുടെ ആരോഗ്യ സ്ഥിതി വിലയിരുത്താന്‍ ശുദ്ധജല ആവാസവ്യവസ്ഥയെ കുറിച്ച് പഠനം നടത്താനും ഇത്തരം പദ്ധതികള്‍ സഹായിക്കും.