ജമ്മു: ജമ്മുകശ്മീരില്‍ നിയന്ത്രണരേഖയ്ക്ക് സമീപം കണ്ടെത്തിയ ഈനാംപേച്ചിയെ (Indian Pangolin) വനംവകുപ്പിന് കൈമാറി ഇന്ത്യന്‍ സൈന്യം. അഖ്‌നൂരിലെ ഗിഗ്രിയല്‍ ബറ്റാലിയനിലെ നിയന്ത്രണ രേഖ പോസ്റ്റിന് സമീപം കണ്ടെത്തിയ ഈനാംപേച്ചിയെയാണ് പിന്നീട് വനംവകുപ്പിന് കൈമാറിയത്. 

To advertise here,

1972-ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂള്‍ ഒന്നിലാണ് ഈനാംപേച്ചികള്‍ ഉള്‍പ്പെടുന്നത്. ഐയുസിഎന്നിന്റെ റെഡ് ലിസ്റ്റില്‍ വംശനാശഭീഷണി നേരിടുന്ന വിഭാഗത്തിൽപ്പെട്ടതാണ് ഇവ. രാത്രികാലങ്ങളിലാണ് ഈനാംപേച്ചികള്‍ സജീവമാകുക. വളരെ മെല്ലെയാണ് ഇവയുടെ സഞ്ചാരം. ഉറുമ്പുകളും ചിതലുകളുമാണ് പ്രധാന ആഹാരം.