
കാലാവസ്ഥാ വ്യതിയാനത്താലും ആഗോളതാപനത്താലും ഹിമാനികൾ ഉരുകാൻ തുടങ്ങിയതോടെ മാനവരാശിക്ക് ഭീഷണിയായേക്കാവുന്ന വെെറസുകൾ മഞ്ഞുപാളികൾക്കിടയിൽ നിന്ന് പുറത്തു വരുന്നു. റഷ്യയിലെ സെെബീരിയൻ മേഖലയിലെ മഞ്ഞുപാളികൾക്കിടയിൽ നിന്നെടുത്ത മണ്ണിൽ നിന്ന് 13 വെെറസുകളെ യൂറോപ്യൻ ഗവേഷകർ കണ്ടെത്തി. ഇതിലൊന്നിന് 48,500 വർഷം പഴക്കമുണ്ട്. സെെബീരിയയിലെ തടാകത്തിനടിത്തട്ടിൽ ഖനീഭവിച്ചു കിടന്നതാണിത്. നിർജീവമായ വെെറസുകളെ ഗവേഷകർ പുനരുജ്ജീവിപ്പിച്ചു.
രോഗകാരികളായ ഇവയ്ക്ക് 'സോംബി വെെറസുകൾ' എന്നും പേരുമിട്ടു. മീഥേയ്ൻ പോലുള്ള ഹരിതഗൃഹവാതകങ്ങൾ അന്തരീക്ഷ താപനില വർധിപ്പിക്കുന്നത് ഹിമാനികൾ ഉരുകാനും പതിനായിരക്കണക്കിന് വർഷങ്ങൾക്കു മുമ്പ് ഖനീഭവിച്ചുപോയ രോഗകാരികളുൾപ്പെടെ പുറത്തു ചാടാനും കാരണമാകും.
അതേ സമയം തങ്ങൾ പഠിച്ച വെെറസുകൾ സ്വാഭാവികമായി പുനരുജ്ജീവിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് റഷ്യ, ജർമനി, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഗവേഷക സംഘം വ്യക്തമാക്കി. പക്ഷേ, മനുഷ്യരെയും മറ്റു ജീവികളെയും ബാധിക്കാൻ സാധ്യതയുള്ള വൈറസുകൾ പുനരുജ്ജീവിച്ചാൽ മാരകമായ രോഗങ്ങളുണ്ടാകാൻ സാധ്യയുണ്ടെന്നും ഗവേഷക സംഘം കൂട്ടിച്ചേർത്തു.
Content Highlights: about zombie virus which may come out due to ice melting
Published: 30 Nov 2022, 03:19 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented