
പോൺ വീഡിയോകൾ കാണുന്നത് ആഗോളതാപനത്തിന് കാരണമാകുന്നുവെന്ന് ടെലിവിഷൻ താരം അഭിനവ് ശുക്ല. പോൺ കൺടെന്റുകൾ നിർമിക്കുന്നതിനും ലോകമെമ്പാടും ഡിജിറ്റലായി വിതരണം ചെയ്യുന്നതിനും വലിയ തോതിൽ ഊർജം ആവശ്യമാണെന്നാണ് അഭിനവിന്റെ അഭിപ്രായം. നടിമാരായ റുബീന ദിലൈക്, ഹിനാ ഖാൻ, ഇവരുടെ പങ്കാളികളായ അഭിനവ് ശുക്ല, റോക്കി ജയ്‌സ്വാൾ എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന ദ 4 പി.ഒ.വി. എന്ന പോഡ്കാസ്റ്റിലാണ് നടൻ തന്റെ അഭിപ്രായം പങ്കുവെച്ചത്.
ആഗോളതാപനവും പുരുഷാധിപത്യവും ബന്ധപ്പെട്ടിരിക്കുന്നുവെന്ന നടി ദിയ മിർസയുടെ പ്രസ്താവന നേരത്തെ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. പോഡ്കാസ്റ്റിൽ ഇക്കാര്യം ചർച്ച ചെയ്യവെയാണ് അഭിനവ് ശുക്ല തന്റെ അഭിപ്രായം പറഞ്ഞത്.
ആഗോളതാപനത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് പോൺ കാണുന്നതാണെന്ന് അഭിനവ് പറഞ്ഞു. ഇത്തരത്തിലുള്ള ഉള്ളടക്കങ്ങൾ നിർമിക്കുന്നതിനും ലോകമെമ്പാടും ഡിജിറ്റലായി വിതരണം ചെയ്യുന്നതിനും വലിയതോതിൽ ഊർജം ആവശ്യമായി വരുന്നുണ്ട്. ഇത് വലിയ അളവിൽ കാർബൺ ബഹിർഗമനത്തിന് കാരണമാകുന്നുണ്ടെന്നും അഭിനവ് വിശദീകരിച്ചു.
അഭിനവിന്റെ വാക്കുകൾ കേട്ട് ഭാര്യയും നടിയുമായ റുബീന ദിലൈക് അത്ഭുതം പ്രകടിപ്പിച്ചു. ഹിനയും റോക്കിയും കൗതുകത്തോടെയാണ് അഭിനവിന്റെ വാക്കുകളോട് പ്രതികരിച്ചത്. പോൺ കാണുന്നത് അപകടകരമാണെന്നും അത് അപ്രായോഗികമായ പ്രതീക്ഷകൾ നൽകുമെന്നും അഭിനവ് കൂട്ടിച്ചേർത്തു. ഇത് പുരുഷന്മാരുടെ ലക്ഷ്യബോധവും ശേഷിയും കുറയ്ക്കുമെന്നും സമയം നഷ്ടപ്പെടുത്തുമെന്നും നടൻ അഭിപ്രായപ്പെട്ടു.
നിങ്ങൾ എപ്പോഴെങ്കിലും പോൺ കണ്ടിട്ടുണ്ടോ എന്ന ഹിനാ ഖാന്റെ ചോദ്യത്തിന്, താൻ മുൻപ് കണ്ടിട്ടുണ്ടെന്ന് അഭിനവ് സമ്മതിച്ചു. പോഡ്കാസ്റ്റിൽനിന്നുള്ള ഭാഗത്തിന്റെ വീഡിയോ ക്ലിപ്പ് സാമൂഹികമാധ്യമങ്ങളിൽ വൈറലായി. പിന്നാലെ സമ്മിശ്ര പ്രതികരണങ്ങളുമായി ആരാധകർ രംഗത്തെത്തി.
Content Highlights: Television actor Abhinav Shukla stated during a podcast that watching porn significantly contributes to global warming due to high energy consumption and massive carbon emissions involved in digital distribution. The discussion arose on 'The 4 P.O.V.' podcast while referencing actress Dia Mirza's previous controversial remarks connecting patriarchy and climate change. Shukla's wife, actress Rubina Dilaik, alongside co-hosts Hina Khan and Rocky Jaiswal, expressed utter surprise at his unusual perspective. He further added that watching adult content reduces men's sense of purpose, wastes time, and creates highly unrealistic expectations in real life. When asked directly by Hina Khan, Shukla admitted that he had watched porn in the past, causing the podcast clip to go instantly viral across social media platforms
Published: 21 Jul 2026, 11:34 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented