മയ്യിൽ: ഭൂഗർഭജലലഭ്യതയെക്കുറിച്ച് പഠനം നടത്തുന്നതിനായി ഭൂഗർഭജലവകുപ്പ് ജില്ലയിൽ 41 നിരീക്ഷണക്കിണറുകൾ കുഴിക്കുന്നു. ലോകബാങ്കിന്റെ സഹകരണത്തോടെ ദേശീയ ഹൈഡ്രോളജിസ്റ്റ് പ്രോജക്ടാണ് പദ്ധതി നടപ്പാക്കുന്നത്. ഇടനാടൻ മേഖലയിലാണ് കിണറുകൾ കുഴിക്കുന്നത്. തുറന്ന കിണറുകൾ വ്യാപകമായി ഉപയോഗശൂന്യമായതോടെയാണ് കുഴൽക്കിണർ മാതൃകയിൽ കിണർ കുഴിക്കുന്നത്.
പല പൊതുകിണറുകളും മൂടിയതും ഉപയോഗശൂന്യമായതും ഭൂഗർഭജലപഠനത്തിന് തടസ്സമായതുമാണ് പുതിയ കിണറുകൾ കുഴിക്കാനിടയാക്കിയത്.
കേന്ദ്ര ഭൂജലവകുപ്പും സംസ്ഥാന ഭൂജലവകുപ്പും ചേർന്ന് വരൾച്ച, ജലത്തിന്റെ ഗുണനിലവാരം, ജലലഭ്യത വർധിക്കുന്ന പ്രദേശങ്ങൾ തുടങ്ങിയവയെക്കുറിച്ച് ദുരന്തനിവാരണ അതോറിറ്റിയുമായി ചേർന്നാണ് പഠനം നടത്തുക.
കിണറിലെ ഓരോ മീറ്ററിലെയും മണ്ണിന്റെ സാമ്പിളുകളും ശേഖരിക്കുന്നുണ്ട്. ജലത്തെക്കുറിച്ചറിയാൻ ടെലിമീറ്ററുകൾ സ്ഥാപിച്ചും നേരിട്ടുള്ള വിവരശേഖരണവും നടത്തും. കിണറുകൾ കുഴിക്കുന്നതിന് ഹൈഡ്രോളജിസ്റ്റ് കെ.എ. പ്രവീൺ കുമാർ, അസിസ്റ്റന്റ് എൻജിനിയർ പി. അജിത് തുടങ്ങിയവരാണ് നേതൃത്വം നൽകുന്നത്.
ഭൂഗർഭജലത്തെക്കുറിച്ച് പൊതുജനങ്ങളിൽ ബോധവത്കരണത്തിനായി പഞ്ചായത്തുകളിൽ സെമിനാറുകളും സംഘടിപ്പിക്കും. 20-ന് മുണ്ടേരിയിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ. സെമിനാർ ഉദ്ഘാടനം ചെയ്യും. 26-ന് കുറ്റ്യാട്ടൂർ പഞ്ചായത്ത് സെമിനാർ.
ജില്ലയില്‍ വരള്‍ച്ചാ സാധ്യത കുറവ്
2015 നുശേഷം ജില്ലയിലെ ഭൂഗര്‍ഭജലനിരപ്പുയര്‍ന്നതായി പഠനത്തില്‍ തെളിഞ്ഞു. ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ ഭൂഗര്‍ഭജല നിരക്ക് ക്രമാതീതമായി ഉയര്‍ന്നു വരുന്നതായും ഹരിത കേരള മിഷന്‍ പ്രവര്‍ത്തനങ്ങളിലൂടെ മണ്ണ് സംരക്ഷണപ്രവര്‍ത്തനങ്ങള്‍ കൂടിയതാണ് ഇതിനിടയാക്കിയതെന്നും കണ്ടെത്തി. പൊതു കിണറുകളില്ലാത്ത പഞ്ചായത്തുകളില്‍ പുതിയതായി കുഴിക്കാനും പദ്ധതിയുണ്ട്. എല്ലാവര്‍ക്കും കിണര്‍ എന്നതിന് പകരം പൊതുകിണറിലൂടെ കുടിവെള്ളമെത്തിച്ചാല്‍ കോളിഫോം പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനാകുമെന്ന് ഭൂഗര്‍ഭ ജലവകുപ്പ് ജില്ലാ ഓഫീസര്‍ ബി.ഷാബി പറഞ്ഞു.
Content Highlights: 41 surveillance wells for underground water storage to be built
Published: 16 Oct 2022, 10:06 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented