
ബ്രസല്‍സ്: വന്യജീവി കടത്ത് തടയാന്‍ ഇന്റര്‍പോളും വേള്‍ഡ് കസ്റ്റംസ് ഓര്‍ഗനൈസേഷനും (ഡബ്ല്യു.സി.ഒ.) സംയുക്തമായി നടത്തുന്ന 'ഓപ്പറേഷന്‍ തണ്ടറി'ലൂടെ ഈ വര്‍ഷം ഇതുവരെ പിടിച്ചെടുത്തത് വംശനാശഭീഷണി നേരിടുന്ന 2,114 ജീവജാലങ്ങളെയെന്ന് റിപ്പോര്‍ട്ട്. ഒക്ടോബര്‍ രണ്ട് മുതല്‍ 27 വരെയുള്ള കാലയളില്‍ ലോകമെമ്പാടും ഇതുസംബന്ധിച്ച് 500 അറസ്റ്റുകളാണ് രേഖപ്പെടുത്തിയത്. കണ്‍വന്‍ഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ ട്രേഡ് ഇന്‍ എന്‍ഡാന്‍ജേര്‍ഡ് സ്പീഷിസ് ഓഫ് വൈല്‍ഡ് ഫോന ആന്‍ഡ് ഫ്‌ളോറ (cites) പട്ടികപ്രകാരം വംശനാശഭീഷണി നേരിടുന്ന സസ്യങ്ങളും ജന്തുജാലങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
133 രാജ്യങ്ങളാണ് ഓപ്പറേഷന്‍ തണ്ടറില്‍ പങ്കാളികളായത്. പോലീസ്, കസ്റ്റംസ്, ബോര്‍ഡര്‍ കണ്‍ട്രോള്‍, എന്‍വയോണ്‍മെന്റ്, വൈല്‍ഡ്‌ലൈഫ്, വനംവകുപ്പ് ഉദ്യോഗസ്ഥരും ഇതിന്റെ ഭാഗമായി. 2017-ല്‍ 'ഓപ്പറേഷന്‍ തണ്ടര്‍' ആവിഷ്‌കരിച്ച ശേഷം ഇത്രയധികം രാജ്യങ്ങള്‍ പദ്ധതിയുടെ ഭാഗമാകുന്നതും ഇതാദ്യമാണ്. ഈ വര്‍ഷം ഇതുവരെയായി 300 കിലോഗ്രാം വരുന്ന ആനക്കൊമ്പ്, കടലാമയുടെ മുട്ടകള്‍, സസ്യങ്ങള്‍, കാണ്ടാമൃഗ കൊമ്പ്, പക്ഷികള്‍, സമുദ്ര ജീവികള്‍ എന്നിവയും കടത്തിനിടെ അധികൃതര്‍ പിടികൂടി.
സംരക്ഷിത വിഭാഗമായ ഉരഗങ്ങളും സമുദ്ര ജീവികളും ആഡംബര ബ്രാന്‍ഡുകളുടെ ഭാഗമായി ചൂഷണം ചെയ്യപ്പെടുന്നതിന് വ്യക്തമായ തെളിവുകൾ അധികൃതര്‍ക്ക് ലഭിച്ചു. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ വന്യജീവികളെ വ്യാപകമായി വില്‍പ്പനയ്ക്ക് വെയ്ക്കുന്നതായും ശ്രദ്ധയിൽപ്പെട്ടു. പ്രത്യേക പരിശീലനം നല്‍കിയ നായകള്‍, എക്‌സ്-റേ സ്‌കാനറുകള്‍ തുടങ്ങിയ സംവിധാനങ്ങള്‍ വാഹനപരിശോധനയ്ക്കിടെ ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി ഉറപ്പുവരുത്തുന്നുണ്ട്. ഇത് വാഹനങ്ങളിലൂടെയുള്ള അനധികൃത വന്യജീവി കടത്ത് പോലുള്ളവ തിരിച്ചറിയാന്‍ സഹായകരമായി. ഇന്റര്‍പോള്‍, ഡബ്ല്യുസിഒ അവരുടെ ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെയാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.
Content Highlights: 2,114 animals have been seized as part of the search by operation thunder
Published: 21 Dec 2023, 06:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented