ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സ്യൂട്ട്കെയ്സിൽനിന്ന് പാമ്പുകളും തേളുകളും അടക്കം ഇരുന്നൂറിലധികം വന്യജീവികളെ ദുബായ് കസ്റ്റംസ് പിടികൂടി.
വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്ക്കിടെയാണ് ഉടമസ്ഥനില്ലാത്ത നിലയിൽ ഒരു സ്യൂട്ട്കെയ്സ് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. ബാഗിന് പുറത്ത് യാത്രക്കാരന്റെ വിവരങ്ങളോ വിമാനത്തെക്കുറിച്ചുള്ള സൂചനകളോ ഇല്ലാതിരുന്നത് ഉദ്യോഗസ്ഥരിൽ സംശയമുണ്ടാക്കി. തുടർന്ന് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയ ശേഷം നടത്തിയ വിശദമായ പരിശോധനയിലാണ് ജീവനുള്ള വന്യജീവികളെ കണ്ടെത്തിയത്.
സ്യൂട്ട്കെയ്സിനുള്ളിൽ ചെറിയ ബോക്സുകളിലായാണ് ഓരോ ജീവികളെയും സൂക്ഷിച്ചിരുന്നത്. 129 പല്ലികൾ, 36 തേളുകൾ, 50 തവളകൾ എന്നിവയ്ക്ക് പുറമെ എട്ട് വിഷപാമ്പുകളെയും ബാഗിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്. ആകെ 223 ജീവികളാണ് ബാഗിൽ ഉണ്ടായിരുന്നത്. വന്യജീവികളെ കണ്ടെത്തിയ ഉടൻ അധികൃതർ പരിസ്ഥിതി-വന്യജീവി മന്ത്രാലയത്തെ വിവരം അറിയിക്കുകയും ഉദ്യോഗസ്ഥരെത്തി ഇവയെ ഏറ്റെടുക്കുകയും ചെയ്തു.
വിമാനത്താവളത്തിലെ സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് ബാഗ് ഉപേക്ഷിച്ച യാത്രക്കാരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ. വന്യജീവികളെ കടത്താൻ ശ്രമിക്കുന്നത് ദുബായിൽ ഗുരുതരമായ കുറ്റകൃത്യമാണെന്നും ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും ദുബായ് കസ്റ്റംസിലെ പാസഞ്ചർ വിഭാഗം ഡയറക്ടർ ഖാലിദ് അഹമ്മദ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Content Highlights: Over 200 rare animals seized from an abandoned suitcase., Included 129 lizards, 36 scorpions, 50 frogs, and 8 venomous snakes., Dubai Customs is investigating the incident using CCTV footage., Strict legal action promised for wildlife smuggling offenses.
Published: 12 Jun 2026, 08:50 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented