നേപ്പാൾ ദുരന്തം വിലയിരുത്തുമ്പോൾ ഒരുകാര്യം വ്യക്തമാണ്. മഴ പെയ്യാതിരുന്നിട്ടും; കാലാവസ്ഥാ വ്യതിയാനം മൂലമുള്ള അമിതമായ ചൂടാണ് മലഞ്ചെരിവിലെ മഞ്ഞിനെ പെട്ടെന്ന് അലിയിച്ചുകളഞ്ഞത്. 3,000 മീറ്റർ താഴെ ഒഴുകുന്ന നദിയിലേക്ക് ഈ വൻ ഹിമാനി (ഗ്ലേഷ്യർ) ഇടിഞ്ഞുവീണപ്പോൾ, മിനിറ്റുകൾക്കകം വെള്ളവും പാറയും ചെളിയും നിറഞ്ഞ പ്രളയം ആഞ്ഞടിച്ചു. ചൈനാ അതിർത്തിയിലെ മൂന്നുനില കെട്ടിടം നിമിഷനേരംകൊണ്ട് തകർന്നു. ആർക്കും അപായ മുന്നറിയിപ്പ് നൽകാൻ പോലും സമയം ലഭിച്ചില്ല. പ്രളയത്തിൽ ഒട്ടേറെ പേർക്ക് ജീവൻ നഷ്ടപ്പെട്ടു. താഴോട്ട് ഇന്ത്യ വരെയുള്ള പ്രദേശങ്ങളിൽ അണക്കെട്ടുകളും പാലങ്ങളും വീടുകളും റോഡുകളും; ഒരു കൂട്ടം ആനകൾപോലും ഒലിച്ചുപോയി.

To advertise here,

2021 ഫെബ്രുവരിയിൽ ഉത്തരാഖണ്ഡിലെ ചമോലിയിലുണ്ടായ ദുരന്തത്തിനും സമാനമായ മലയിടിച്ചിലാണ് കാരണമായത്. നദിയിൽ മണ്ണും അവശിഷ്ടങ്ങളും അടിഞ്ഞുകൂടി വെള്ളം കെട്ടിക്കിടക്കുന്നതിനാൽ ഇനിയും പ്രളയസാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

എന്താണ് ഇതിനുള്ള പരിഹാരം?

ഭൂമി ചൂടു പിടിക്കുമ്പോൾ മഞ്ഞുമലകൾ ഉരുകി താഴെ വലിയ തടാകങ്ങൾ രൂപപ്പെടാറുണ്ട്. ഇവ കരകവിഞ്ഞൊഴുകി ഉണ്ടാകുന്ന ദുരന്തങ്ങളെ 'ഗ്ലേഷ്യർ ലേക്ക് ഔട്ട്ബർസ്റ്റ് ഫ്‌ളഡ്' (GLOF) എന്ന് വിളിക്കുന്നു. ഇത്തരം തടാകങ്ങൾ നിരീക്ഷിക്കാനും അതിലെ വെള്ളം കുറയ്ക്കാനും ശാസ്ത്രജ്ഞർക്ക് സാധിക്കും. പ്രളയത്തിന് കാരണം ഒരു തടാകം കരകവിഞ്ഞൊഴുകുന്നതല്ല. മറിച്ച്, ഹിമാലയത്തിൽ അനുദിനം വർദ്ധിച്ചുവരുന്ന ആഗോളതാപനം മൂലം പതിവായി സംഭവിക്കുന്ന ഇത്തരത്തിലുള്ള വൻ മലയിടിച്ചിലുകളാണ്.

പ്രാദേശിക കൂട്ടായ്മയും പ്രതിരോധവും

ഈ ദുരന്തത്തിന് തൊട്ടുമുമ്പ്, ഹിമാലയൻ മേഖല പങ്കിടുന്ന എട്ടു രാജ്യങ്ങൾ (അഫ്ഗാനിസ്താൻ, ബംഗ്ലാദേശ്, ഭൂട്ടാൻ, ചൈന, ഇന്ത്യ, മ്യാൻമർ, നേപ്പാൾ, പാകിസ്താൻ) ചേർന്ന് പ്രവർത്തിക്കാൻ പ്രതിരോധ പദ്ധതി തയ്യാറാക്കിയിരുന്നു. ഇതിലെ പ്രധാന നിർദ്ദേശങ്ങൾ:

ഏകീകൃത നിരീക്ഷണം: ഹിമാനികളും മഞ്ഞുപാളികളും സ്ഥിരമായി നിരീക്ഷിക്കുക.

പരിശീലനം: ദുരന്തങ്ങൾ നേരിടാൻ പ്രാദേശികതലത്തിൽ ജനങ്ങൾക്ക് പരിശീലനം നൽകുക.

CryoHub സ്ഥാപിക്കുക: ശാസ്ത്രീയ വിവരങ്ങൾ തത്സമയം ലഭ്യമാക്കാൻ കേന്ദ്രീകൃത വിവരശേഖരണ കേന്ദ്രം ഉണ്ടാക്കുക.

മുൻകൂട്ടി മുന്നറിയിപ്പ് നൽകുക: വെള്ളത്തിന്റെ ഉറവിടങ്ങളും പ്രകൃതിയിലെ മാറ്റങ്ങളും തുടർച്ചയായി നിരീക്ഷിച്ച് വിവരങ്ങൾ പങ്കുവെക്കുക.

ഇത്തരത്തിലുള്ള പെട്ടെന്നുള്ള മലയിടിച്ചിലുകൾ മുൻകൂട്ടി പ്രവചിക്കാൻ കുത്തനെയുള്ള മഞ്ഞുമൂടിയ മലഞ്ചെരിവുകൾ മാപ്പ് (Mapping) ചെയ്യണം. ഉപഗ്രഹ (Satellite) ചിത്രങ്ങൾ ഉപയോഗിച്ച് ഒരുപരിധി വരെ ഇത് സാധ്യമാണെങ്കിലും, നേരിട്ടുള്ള പരിശോധന മാത്രമാണ് കൂടുതൽ കൃത്യത നൽകുക.

 

Joydeep Gupta/ Mongabay India