നിലമ്പൂർ: ഭരണതുടർച്ചയല്ല ഭരണമാറ്റത്തിന്റെ തുടക്കമായിരിക്കും നിലമ്പൂരിലുണ്ടാകുകയെന്ന് കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ. നഷ്ടപ്പെട്ടതിനെ തിരിച്ചുപിടിക്കുമെന്നും ഈ സർക്കാർ മാറുകയെന്നത് കേരളത്തിലെ ബഹുഭൂരിപക്ഷത്തിന്റെ ചിന്തയാണെന്നും അദ്ദേഹം പറഞ്ഞു.
ആര് തുടരണം, ആര് മാറണമെന്ന് തീരുമാനിക്കുന്നത് ജനങ്ങളാണ്. നിലമ്പൂരിലെ ജനങ്ങൾക്ക് കൃത്യമായ രാഷ്ട്രീയ ബോധമുണ്ട്. വന്യമൃഗങ്ങളുടെ ശല്യം സഹിക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്ന ഇവിടുത്തെ ജനങ്ങൾ അതൊന്നും പരിഹരിക്കാത്ത ഈ സർക്കാരിന്റെ ശല്യവും തീർക്കാൻ കാത്തിരിക്കുകയാണ്. രാഷ്ട്രീയ സാഹചര്യം മനസിലാക്കിയായിരിക്കും ജനങ്ങൾ തീരുമാനമെടുക്കുക.
യുഡിഎഫിന് അനുകൂലമായ ജനങ്ങളുടെ തീരുമാനത്തിന് തടസ്സമാകാൻ പോകുന്ന ഒരു ഘടകവും നിലമ്പൂരിൽ കാണുന്നില്ലെന്ന് പിവി അൻവറുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഷാഫി പറമ്പിൽ മറുപടി നൽകി. രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിഷയത്തിൽ അദ്ദേഹത്തെ തള്ളാതെയും കൊള്ളാതെയുമാണ് ഷാഫി പ്രതികരിച്ചത്. സ്വന്തം ഇഷ്ടപ്രകാരം പോയി കണ്ടതാണെന്ന് രാഹുൽ തന്നെ പറഞ്ഞു. താൻ മനസിലാക്കിയിടത്തോളം കാണണമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയതാണ്. വിവാദം അവസാനിച്ചതാണെമെന്നും അദ്ദേഹം കൂട്ടിചേർത്തു.
ഇനിയുള്ള ദിവസങ്ങൾ രാഷ്ട്രീയം പറയാനുള്ള ദിവസങ്ങളാണ്. ആ പറയുന്ന കാര്യങ്ങൾ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാനുള്ള ദിവസങ്ങളാണ്. തെല്ലും അഹങ്കാരമില്ലാതെ തികഞ്ഞ ആത്മവിശ്വസത്തിലാണ് യുഡിഎഫ്. അത് ജനങ്ങൾ നൽകുന്ന ആത്മവിശ്വാസമാണ്.
Content Highlights: Congress leader Shafi Parambil discusses the upcoming Nilambur elections
Published: 01 Jun 2025, 06:11 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented