കോഴിക്കോട്: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജിന് വേണ്ടി പ്രചാരണം നടത്തിയെന്ന ആരോപണത്തിൽ കാലിക്കറ്റ് സർവകലാശാലയിലെ അധ്യാപികയ്ക്ക് മെമ്മോ. സർവകലാശാലയിലെ അസി. പ്രൊഫസറായ ഡോ. ശ്രീകല മുല്ലശ്ശേരിക്കാണ് മെമ്മോ നൽകിയത്.

To advertise here,

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് സമയത്ത് ശ്രീകല മുല്ലശ്ശേരി സ്വരാജിന് വേണ്ടി വോട്ടഭ്യർഥിക്കുന്ന വീഡിയോ തയ്യാറാക്കിയെന്നാണ് ആരോപണം. ഇതിനായി സർവകലാശാലയുടെ ഔദ്യോഗിക റേഡിയോ ആയ 'റേഡിയോ സിയു'വിന്റെ സംവിധാനങ്ങൾ ദുരുപയോഗംചെയ്‌തെന്നും ആരോപണമുണ്ട്. ഇത് ചട്ടലംഘനമാണെന്നാണ് സർവകലാശാലയുടെ കണ്ടെത്തൽ. തുടർന്നാണ് അധ്യാപികയ്ക്ക് മെമ്മോ നൽകിയത്. 15 ദിവസത്തിനുള്ളിൽ അധ്യാപിക വൈസ് ചാൻസലർക്ക് മറുപടി നൽകണമെന്നും മെമ്മോയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.