നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളുടെയും നേതാക്കളുടെയും ബൂത്തുകളിലെ പ്രകടനങ്ങള്‍...
സ്വരാജ് 40 വോട്ടിനു പിന്നില്‍
മലപ്പുറം: യുഡിഎഫ് പടയോട്ടത്തിനിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. സ്വരാജിന് സ്വന്തം ബൂത്തിലും ജന്മനാട്ടിലും കാലിടറി. പോത്തുകല്ല് പഞ്ചായത്തില്‍ യുഡിഎഫ് 307 വോട്ടിന്റെ ലീഡ് നേടി. സ്വരാജ് വോട്ടുചെയ്ത നിലമ്പൂര്‍ നഗരസഭയിലെ മാങ്കൂത്ത് വെസ്റ്റ് ജിഎല്‍പി സ്‌കൂളിലെ 202-ാം ബൂത്തില്‍ എല്‍ഡിഎഫ് 40 വോട്ടുകള്‍ക്ക് പിന്നിലാണ്. ഈ ബൂത്തില്‍ ആകെ 601 വോട്ടാണ് പോള്‍ ചെയ്തത്. ഷൗക്കത്ത് 287 വോട്ട് നേടിയപ്പോള്‍ സ്വരാജിന് കിട്ടിയത് 247 വോട്ട്. പി.വി. അന്‍വര്‍ - 44, മോഹന്‍ ജോര്‍ജ് - 17, സാദിഖ് നടുത്തൊടി - 3 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ വോട്ടുനില.
ഷൗക്കത്ത് 126 വോട്ടിന് മുന്നില്‍
: യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് സ്വന്തം ബൂത്തില്‍ 126 വോട്ടിന് മുന്നിലെത്തി. നിലമ്പൂര്‍ നഗരസഭയിലെ വീട്ടിക്കുത്ത് ജിഎല്‍പി സ്‌കൂളിലെ 184 -ാം ബൂത്തിലാണ് ഷൗക്കത്ത് വോട്ട് ചെയ്തത്. പോള്‍ ചെയ്ത 623 വോട്ടുകളില്‍ 338 എണ്ണം ഷൗക്കത്തിന് കിട്ടി. സ്വരാജ് - 212, പി.വി. അന്‍വര്‍ - 33, മോഹന്‍ ജോര്‍ജ് - 36.
മോഹന്‍ ജോര്‍ജ് നാലാമത്
: എന്‍ഡിഎ സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജ് സ്വന്തം ബൂത്തിലും നാലാം സ്ഥാനത്താണ്. ചുങ്കത്തറ മാര്‍ത്തോമാ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 148 -ാം ബൂത്തില്‍ അദ്ദേഹത്തിന് കിട്ടിയത് 26 വോട്ട്. ഇവിടെ സ്വരാജിനാണ് ലീഡ് - 330 വോട്ട്. ആകെ വോട്ട് - 749. ഷൗക്കത്ത് - 268, പി.വി. അന്‍വര്‍ - 113.
വഹാബിന്റെ ബൂത്തില്‍ ഷൗക്കത്ത്
: മുസ്ലിം ലീഗ് ദേശീയ ട്രഷറര്‍ പി.വി. അബ്ദുല്‍ വഹാബ് എംപിയുടെ ബൂത്തില്‍ ആര്യാടന്‍ ഷൗക്കത്തിനാണ് ലീഡ്. നിലമ്പൂര്‍ ഗവ. മോഡല്‍ യുപി സ്‌കൂളിലെ 181 -ാം ബൂത്തില്‍ 84 വോട്ടിന്റെ ഭൂരിപക്ഷമാണ് യുഡിഎഫ് നേടിയത്. ആകെ വോട്ട് - 306. ഷൗക്കത്ത് - 178, സ്വരാജ് - 94, പി.വി. അന്‍വര്‍ - 11.
ജോയ്‌യുടെ ബൂത്തില്‍ സ്വരാജ്
: ഡിസിസി പ്രസിഡന്റ് വിഎസ് ജോയ്‌യുടെ ജന്മനാടായ പോത്തുകല്ല് പഞ്ചായത്തില്‍ യുഡിഎഫ് ലീഡ് നേടിയെങ്കിലും അദ്ദേഹം വോട്ട് ചെയ്ത ബൂത്തില്‍ പിന്നിലായി. വെള്ളിമുറ്റം അങ്കണവാടി 126 -ാം ബൂത്തില്‍ 65 വോട്ടിന് സ്വരാജാണ് മുന്നിലെത്തിയത്. ആകെ വോട്ട് - 620, സ്വരാജ് - 275, ഷൗക്കത്ത് - 210, അന്‍വര്‍ - 70, മോഹന്‍ ജോര്‍ജ് - 62.
Content Highlights: Analysis of Nilambur bypoll results, showing candidate performance at their respective booths
Published: 24 Jun 2025, 07:20 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented