നിലമ്പൂർ: ഇടതുസ്ഥാനാർത്ഥി ശക്തനാണോ അല്ലയോ എന്ന് തിരഞ്ഞെടുപ്പ് കഴിയുമ്പോൾ അറിയാമെന്ന് പി.വി. അൻവർ. താൻ ഉയർത്തിക്കൊണ്ടുവന്ന പിണറായി വിരുദ്ധവികാരം നാട്ടിൽ ഉണ്ടെന്നും പി.വി. അൻവർ പറഞ്ഞു.

To advertise here,

എം. സ്വരാജിന് മത്സരിക്കുന്നതിന് എന്താ കുഴപ്പം? എത്ര ശക്തിയുണ്ട് എന്ന് തിരഞ്ഞെടുപ്പ് കഴിയുമ്പോൾ അറിയാം. മത്സരത്തിന്റെ കടുപ്പവും മത്സരത്തിന്റെ ശേഷിയും സ്ഥാനാർഥിയുടെ വലിപ്പവും യുഡിഎഫ്, എൽഡിഎഫ് രാഷ്ട്രീയത്തിന്റെ വലിപ്പവും 23-ാം തീയതി വോട്ടെണ്ണുമ്പോൾ അറിയാം. അതുവരെ എല്ലാവരും സമന്മാരല്ലേ...? ജനങ്ങളുടെ മനസ്സല്ലേ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുന്നത്. അത് എന്താണെന്ന് ഫലംവരുമ്പോൾ അറിയാം- പി.വി. അൻവർ പറഞ്ഞു.

ഓരോ ദിവസത്തെയും മനുഷ്യനെ നിത്യജീവിതത്തിൽ ബാധിക്കുന്ന വിഷയങ്ങൾ തിരഞ്ഞെടുപ്പ് ദിവസം ആളുകളുടെ മനസ്സിനെ സ്വാധീനിക്കുമെന്നും അദ്ദേഹം പറഞ്ഞു.